20 കോടിയുടെ ബംഗ്ലാവ് അഞ്ചര കോടിയുടെ വിവാഹമോതിരം, നയൻതാരയും വിഗ്നേഷ് പരസ്പരം സമ്മാനങ്ങൾ നൽകി മത്സരിക്കുന്നു.

അടുത്ത കാലത്ത് ഒരു താരവിവാഹത്തിന് ഉണ്ടാകാതിരുന്ന പ്രത്യേകതകളോടെയായിരുന്നു നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം നടന്നത്. ഇവരുടെ പ്രണയത്തോട് ഒപ്പം തന്നെ ചർച്ചയായത് ഏഴ് വർഷക്കാലം അവർ ഒരുമിച്ചായിരുന്നു എന്ന വസ്തുത കൂടിയാണ്. ഏഴു വർഷത്തെ പ്രണയകാലത്തിനു ശേഷമാണ് ഇവർ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ഈ സമയത്ത് പരസ്പരം സമ്മാനങ്ങൾ നൽകിയിട്ടുണ്ട് ഇരുവരുമെന്നാണ് അറിയാൻ കഴിയുന്നത്. 20 കോടി രൂപയുടെ ഒരു ബംഗ്ലാവാണ് വിഗ്നേഷിനു വേണ്ടി നയൻതാര സമ്മാനിച്ചിരിക്കുന്നത്.

വിവാഹസമ്മാനം എന്ന നിലയിലായിരുന്നു ഇത് വിഘ്നേശിനായി നയൻതാര നൽകിയത്. ഇതിന്റെ ഡോക്യുമെന്റെഷൻ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിച്ചിരിക്കുന്നത്. വിഘ്നേശിന്റെ സഹോദരിക്ക് 30 പവൻ സ്വർണം ആണ് നയൻതാര സമ്മാനിച്ചത്.വിഗ്നേഷിന്റെ കുടുംബങ്ങളിൽ ഉള്ള ബന്ധുക്കളിൽ അടുത്ത ബന്ധുക്കൾക്ക് തന്നെ ആഡംബരം വിളിച്ചോതുന്ന പല സമ്മാനങ്ങളും നയൻതാര നൽകിയെന്നാണ് അറിയുന്നത്. വിവാഹത്തിന് നയൻതാര ഇട്ട ആഭരണങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

എല്ലാ ആഭരണങ്ങളും ഒന്നരക്കോടി രൂപ മുതൽ മൂന്ന് കോടി രൂപ വരെ ഉള്ളതാണ്. ഈ ആഭരണങ്ങളെല്ലാം തന്നെ നയൻതാരക്ക് സമ്മാനിച്ചത് വിഘ്നേശ് ശിവനായിരുന്നു. നയൻതാര വിഘ്നേശ് സമ്മാനിച്ച് ആഭരണങ്ങൾ മാത്രമായിരുന്നു വിവാഹപ്പന്തലിൽ ഉപയോഗിച്ചിരുന്നത്. അതോടൊപ്പം തന്നെ അഞ്ചുകോടി രൂപ വിലവരുന്ന ഒരു മോതിരവും നയൻതാരയ്ക്ക് വേണ്ടി വിഘ്നേശ് ശിവൻ നൽകിയിരുന്നു എന്നാണ് അറിയുന്നത്. ബംഗാൾ ഉൾക്കടൽ തീമിൽ ആയിരുന്നു വിവാഹം നടന്നിരുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരുപാട് വൈവിധ്യങ്ങൾ ഒളിപ്പിച്ചുവെച്ച വിവാഹ മാമാങ്കം എങ്ങനെയായിരുന്നു എന്ന് അറിയുവാനാണ് പ്രേക്ഷകർ ഓരോരുത്തരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനാണ് വിവാഹത്തിന്റെ വിതരണാവകാശം നൽകിയിരിക്കുന്നത്. സംവിധായകനായ ഗൗതം മേനോൻ ഡോക്യുമെന്ററി രീതിയിലാണ് വിവാഹം ചിത്രീകരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ചില ആനിമേഷൻ വീഡിയോകളും നയൻതാരയുടേയും വിഘ്നേശ്വരനും സേവ് ദ ഡേറ്റ് എന്ന് പറയുന്ന രീതിയിൽ ഒരു വിവാഹ കുറിപ്പും പുറത്തുവന്നിരുന്നു. ഇതിനെല്ലാം വലിയ സ്വീകാര്യത ആയിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത്. വിവാഹദിനത്തിൽ ദമ്പതിമാർ പരസ്പരം നൽകിയ സമ്മാനങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.
