നയൻതാര അമ്മയാകാൻ ഒരുങ്ങുന്നു. സിനിമയിൽ അല്ല ജീവിതത്തിൽ.

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ഒരു നായികയാണ് നയൻതാര. താരത്തിന്റെ ആരാധകവൃന്ദം വളരെ വലുതാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.

എന്നാൽ മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച നയൻതാര തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് ചേക്കേറുന്ന ഒരു കാഴ്ചയായിരുന്നു കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്നുതന്നെ താരത്തിന്റെ ആരാധകർ തമിഴ് സിനിമാലോകത്ത് എത്തുകയും ചെയ്തിരുന്നു. ശരത് കുമാർ നായകനായ അയ്യാ എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് നിന്നും താരറാണി എന്ന പദവിയിലേക്ക് നയൻതാര എത്തുന്നത്.

ലേഡി സൂപ്പർസ്റ്റാർ ആയി മാറി തമിഴ് സിനിമാ ലോകത്തെ മികച്ച ചിത്രങ്ങളുടെ സംവിധായകനായ വിഗ്നേശ് ശിവയും നയൻതാരയും തമ്മിൽ ആറു വർഷത്തിൽ കൂടുതലായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചാണ് താമസവും. ഇരുവരും വിവാഹിതരാകുമെന്ന് രീതിയിൽ പലപ്പോഴും വാർത്തകൾ വന്നിട്ട് ഉണ്ട്. പല വാർത്തകളും നയൻതാര പ്രതികരിച്ചു പോലുമില്ല. അടുത്തകാലത്ത് നയൻതാര സിന്ദൂരം അണിഞ്ഞു നിൽക്കുന്ന ഒരു ചിത്രവും വൈറലായിരുന്നു. താരം ആദ്യം വിവാഹം കഴിക്കുന്നത് മരത്തെ ആണ് എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു.

നയൻതാരയുടെ ജാതകത്തിൽ ഉള്ള ചില പ്രശ്നങ്ങൾ കാരണമാണ് അങ്ങനെയൊരു തീരുമാനം എന്ന് പറഞ്ഞിരുന്നു ഇപ്പോൾ പുറത്തുവരുന്ന വാർത്ത എന്നത് ഒരു വാടക ഗർഭപാത്രതിലൂടെ അമ്മയാവാൻ തയ്യാറെടുക്കുകയാണ് നയൻതാര എന്നതാണ്. ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇരുവരും വിവാഹിതരായ ഉടനെ ഒരു വാടക ഗർഭപാത്രത്തിലൂടെ ഇവർ മാതാപിതാക്കൾ ആകുവാൻ തയ്യാറെടുക്കുന്നുണ്ട് എന്ന രീതിയിലും വാർത്തകൾ എത്തുന്നു. ഇതിന് പിന്നിലെ സത്യം എന്തെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ വ്യക്തമായ ഒരു മറുപടി താരം നൽകുന്നില്ല എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്