Entertainment

നയൻ‌താരയ്ക്കൊപ്പം ഉള്ള പ്രണയ സുരഭിലമായ നിമിഷങ്ങൾ തായ്‌ലൻഡിൽ നിന്നും പങ്കുവച്ച് വിഘ്നേശ് ശിവൻ. Nayanthara and Vignesh celebrate their honeymoon in Thailand

നയൻ‌താരയ്ക്കൊപ്പം ഉള്ള പ്രണയ സുരഭിലമായ നിമിഷങ്ങൾ തായ്‌ലൻഡിൽ നിന്നും പങ്കുവച്ച് വിഘ്നേശ് ശിവൻ. Nayanthara and Vignesh celebrate their honeymoon in Thailand

വലിയ ആഡംബരത്തോടെ നടന്ന വിവാഹമായിരുന്നു താരറാണി നയൻതാരയുടെ. ബോളിവുഡ് തീമിൽ ആയിരുന്നു വിവാഹം ഒരുങ്ങിയിരുന്നത്. വിവാഹത്തിൽ നിരവധി വ്യത്യസ്തതകൾ കൊണ്ടുവരുവാൻ ലേഡി സൂപ്പർസ്റ്റാർ മറന്നിരുന്നില്ല എന്നതാണ് സത്യം. ചുവന്ന നിറത്തിലുള്ള ത്രെഡ് വർക്ക് ചെയ്ത സാരിയിലാണ് വിവാഹവേദിയിലേക്ക് നയൻതാര എഴുതിയത് പ്രൗഢിയിൽ ഉള്ള ആഭരണങ്ങളും താരത്തിനെ മിഴിവ് കൂട്ടുകയായിരുന്നു. എമറാൾഡ്ഡും ഡയമണ്ടും ഇടകലർത്തിയുള്ള ആഭരണമായിരുന്നു നയൻതാര അണിഞ്ഞത്.

ലളിതമെങ്കിലും വളരെ എടുത്തു നിൽക്കുന്ന ഒരു ലുക്കിൽ ആയിരുന്നു താരം വിവാഹ വേദിയിലെത്തിയത്. വിവാഹ സാരിയിൽ വിഗ്നേഷ്ന്റെയും നയൻതാരയുടെയും പേര് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. താരവിവാഹത്തിന് ശേഷം ഇരുവരും കേരളത്തിലേക്ക് എത്തുകയും. നയൻതാരയുടെ മാതാപിതാക്കളെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതും വാർത്തയായിരുന്നു. നിരവധി ക്ഷേത്രങ്ങളിലും ഇരുവരും ദർശനം നടത്തിയിരുന്നു. വിവാഹശേഷം ആദ്യം ഇരുവരും പോയത് തിരുപ്പതി ക്ഷേത്രത്തിലേക്ക് ആയിരുന്നു. തിരുപ്പതി ക്ഷേത്രദർശനത്തിനു ശേഷം കേരളത്തിൽ എത്തിയ ഇരുവരും ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തി ദർശനം നടത്തിയതും വലിയ വാർത്തയായിരുന്നു.

തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ ഇരിക്കവേയാണ് കോവിഡ് കണക്കുകൾ ഉയരുകയും പിന്നീട് മഹാബലിപുരത്തെ ആഡംബര റിസോർട്ടിലേക്ക് വിവാഹം മാറ്റുകയുമായിരുന്നു ചെയ്തത്. മലയാളത്തിൽ നിന്നും നടൻ ദിലീപും സത്യൻ അന്തിക്കാടും മാത്രമായിരുന്നു വിവാഹത്തിൽ ഉണ്ടായിരുന്നത്. ഷാരൂഖാൻ, സൂര്യ,വിജയ് സേതുപതി, ജ്യോതിക,സമാന്ത, രജനീകാന്ത് തുടങ്ങിയ വമ്പൻ താരനിര ആയിരുന്നു വിവാഹത്തിന് എത്തിയത്. ഇപ്പോൾ ഇരുവരും തായ്‌ലാൻഡിൽ ആണ് ഉള്ളത്. ഇരുവരും ഹണിമൂൺ ആഘോഷിക്കാൻ വേണ്ടിയാണ് തായ്‌ലാൻഡിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാകുന്നത്.

തായ്‌ലൻഡിൽ നിന്നും തിരിച്ചെത്തിയ താരങ്ങൾ സിനിമ തിരക്കുകളിലേക്ക് തന്നെ കടക്കുമെന്നും അറിയാൻ സാധിക്കുന്നു. സ്വന്തം നിർമ്മാണ കമ്പനിയുടെ ബാനറിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യുവാൻ ആണ് ഇനി താൽപര്യപ്പെടുന്നത്എന്ന് നയൻതാര പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്റിമേറ്റ് രംഗങ്ങളിൽ ഇനി അഭിനയിക്കില്ല എന്നതാണ് താരത്തിന്റെ തീരുമാനം. തായ്‌ലാൻഡിൽ നിന്നും പ്രണയ സുരഭിലമായ കുറച്ചു ചിത്രങ്ങളാണ് ഇപ്പോൾ വിഘ്‌നേഷ് ശിവൻ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ ചിത്രങ്ങൾ വിഘ്നേശ് പുറത്തുവിട്ടിരിക്കുന്നത്.വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിക്കഴിഞ്ഞു. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുളുമായി എത്തുന്നത്.


Story Highlights:
Nayanthara and Vignesh celebrate their honeymoon in Thailand

Most Popular

To Top