ക്യൂട്ട് ലുക്കിൽ കുട്ടി നയൻതാര..! വല്ല്യ കുട്ടി ആയല്ലോന്ന് പ്രേക്ഷകർ |Nayanthara Chakravarthi new photoshoot images viral

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് നയൻതാര ചക്രവർത്തി. നിരവധി ചിത്രങ്ങളിലാണ് താരം ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. ഓരോ ചിത്രങ്ങളിലും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിട്ടുള്ളത്. വലിയൊരു ആരാധകനിരയെ തന്നെയാണ് ഓരോ ചിത്രങ്ങളിൽ താരം സ്വന്തമാക്കിയത് എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായി നയൻതാര തന്റെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ മറക്കാറില്ല. ആരാധകരിൽ നിന്നും വലിയൊരു സ്വീകാര്യതയും താരത്തിന് ലഭിച്ചിരുന്നു. സൂപ്പർ താരങ്ങൾക്ക് ഒപ്പം നിരവധി ചിത്രങ്ങളിൽ അവസരം താരത്തെ തേടിയെത്തിയിരുന്നു.

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ടിങ്കു മോൾ കഥാപാത്രമാണ് പ്രേക്ഷകരെന്നും ഓർക്കുന്ന ഒരു മികച്ച കഥാപാത്രം. പിന്നീട് അതിശയൻ അടക്കമുള്ള നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷകർ നിർത്താതെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ബാലതാരമായി സിനിമയിലേക്ക് എത്തിയിരുന്നുവെങ്കിലും നായികയായി ഉള്ള താരത്തിന്റെ വരവിന് വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ താരം. തന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഫ്രോക്കിലാണ് താരം അതി സുന്ദരിയായി എത്തിയിരിക്കുന്നത്. ഈ കാണാൻ സാധിച്ചിരിക്കുന്നത് നമ്മുടെ കുട്ടിതാരം തന്നെയാണോ എന്നാണ് ചിത്രങ്ങൾ കണ്ടുകൊണ്ട് പ്രേക്ഷകർ ചോദിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. പുതിയ ചിത്രങ്ങൾ കണ്ട് ഉടനെ തന്നെ സിനിമയിലേക്ക് മടങ്ങിവരുമോ എന്നാണ് പ്രേക്ഷകര് താരത്തോട് ചോദിക്കുന്നത്. ഇനിയുള്ള മടങ്ങി വരവ് ഒരു നായികയായി ആയിരിക്കുമല്ലോ എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ആ ചിത്രങ്ങൾക്കു വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നും പ്രേക്ഷകർക്ക് അറിയിക്കുന്നു.
Story Highlights: Nayanthara Chakravarthi new photoshoot images viral
