Entertainment

ഒടുവിൽ വിഘ്‌നേശ് ശിവനോട് പ്രണയം തോന്നാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര |Nayanthara finally revealed the reason why she fell in love with Vignesh

ഒടുവിൽ വിഘ്‌നേശ് ശിവനോട് പ്രണയം തോന്നാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര |Nayanthara finally revealed the reason why she fell in love with Vignesh

മലയാളികൾക്കും തെന്നിന്ത്യൻ സിനിമലോകത്തിനും ഒക്കെ ഒരേപോലെ പ്രിയങ്കരിയായവളാണ് നയൻതാര. ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടി സിനിമ ലോകത്തേക്ക് എത്തി അവിടെ സൂപ്പർ താരമായി മാറുകയായിരുന്നു ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു. വിഘ്‌നേശ് ശിവനും ഒരുമിച്ചുള്ള വിവാഹവും കഴിഞ്ഞിരിക്കുകയാണ്. ഇവർക്ക് രണ്ട് കുട്ടികളെയും ദൈവം നൽകി. സാറോഗസി ചികിത്സയിലൂടെയാണ് ഇരട്ടക്കുട്ടികളുടെ അച്ഛനുമമ്മയുമായി നയൻസും വിഘ്നേശും മാറിയിരുന്നത്. ഇപ്പോൾ വിഗ്നേഷ് ശിവനോട് പ്രണയം തോന്നാനുള്ള കാരണമാണ് നയൻതാര വെളിപ്പെടുത്തുന്നത്. വിഘ്നേശിൽ നയൻതാര കണ്ടെത്തിയ ഒരു മികച്ച ഗുണത്തെ കുറിച്ചാണ് താരം ഒരു അഭിമുഖത്തിൽ പറയുന്നത്.

ഇതുവരെ താൻ കണ്ടുമുട്ടിയ പുരുഷൻമാരിൽ സാധാരണയായി ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവർ ചെയ്യുന്നത് ആ സ്ത്രീയുടെ വിജയത്തെ എങ്ങനെ തടയാം എന്നതാണ്. ആ കാര്യത്തിൽ വിഗ്നേഷ് വളരെ വ്യത്യസ്തമായിരുന്നു. ജീവിതത്തിൽ വന്നതിനു ശേഷം ഞാൻ കൂടുതൽ അംബീഷ്യസ് ആവുകയാണ് ചെയ്തത്. ഞാനതോടെ കൂടുതൽ തിരക്കുള്ള ആളായി മാറി. ചെയ്യുന്ന ജോലിയിൽ ഞാൻ മികച്ച ഒരാളാണ് എന്ന തോന്നൽ അദ്ദേഹം എപ്പോഴും എനിക്ക് ഉണ്ടാക്കി നൽകി. അതാണ് വിഘ്നേശിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാരണം. ഇതിനു മുൻപ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പുരുഷന്മാരിൽ പലരും തന്നെ ഒരു ഹോം മേക്കർ ആയി വീട്ടിൽ ഇരുത്താനായിരുന്നു ആഗ്രഹിച്ചിരുന്നത്. തന്റെ കരിയറിന് പ്രാധാന്യം നൽകാതെ. എന്നാൽ വിഗ്നേഷ് ആവട്ടെ തന്റെ കരിയറിന് കൂടുതൽ ഊർജ്ജം ആയിരുന്നു പകർന്നു നൽകിയത്. ഇങ്ങനെയായിരുന്നു പ്രിയപ്പെട്ടവനെ കുറിച്ച് പറഞ്ഞത്.

നയൻതാരയുടെ ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടത്തിലാണ് വിഗ്നേശിവൻ നയൻതാരയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. സിനിമ പോലും ഉപേക്ഷിക്കുവാൻ നയൻതാര തീരുമാനിച്ച ഒരു കാലഘട്ടം. അന്ന് നയൻതാരക്ക് ഒരു പുതുജീവൻ പകർന്നത് വിഘ്നേശായിരുന്നു എന്ന് സിനിമ ലോകത്ത് എല്ലാവർക്കും അറിയാം. ആ പ്രണയം ഇന്നും ഒരു കുറവും ഇല്ലാതെ നിറഞ്ഞു നിൽക്കുകയാണ്. ഭാര്യയെ കുറിച്ച് പറയുമ്പോൾ എന്നും വിഗ്നേശിന് അഭിമാനമായിരുന്നു.
Story Highlights: Nayanthara finally revealed the reason why she fell in love with Vignesh

ഒടുവിൽ വിഘ്‌നേശ് ശിവനോട് പ്രണയം തോന്നാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര |Nayanthara finally revealed the reason why she fell in love with Vignesh

Most Popular

To Top