Entertainment

മാവേലിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും. വൈറലായി ചിത്രങ്ങൾ.

മാവേലിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും. വൈറലായി ചിത്രങ്ങൾ.

മാതാപിതാക്കളെ കാണുവാൻ വേണ്ടി കഴിഞ്ഞ ദിവസമായിരുന്നു നയൻതാര കേരളത്തിൽ എത്തിയത്. ഇത് വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊച്ചിൻ എയർപോർട്ടിലേക്ക് നയൻതാര പറന്നിറങ്ങിയത്. ഭർത്താവ് വിഗ്നേഷ് ശിവനും ഉണ്ടായിരുന്നു. തിരുവല്ലയിലെ വീട്ടിൽ കുറച്ചുദിവസം നയൻതാര ഉണ്ടായിരിക്കുമെന്ന് തന്നെയാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. അതിനിടയിൽ താരങ്ങൾ ഭക്ഷണം കഴിക്കുവാൻ കൊച്ചിയിലെത്തിയ ചിത്രങ്ങളും വൈറലായിരുന്നു. കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്.അതോടൊപ്പം തന്നെ ഇപ്പോൾ വൈറലാകുന്നത് കേരളത്തിൽ അമ്പല ദർശനം നടത്തുന്ന നയൻതാരയുടെ ചിത്രങ്ങളാണ്. മാവേലിക്കരയിൽ ഉള്ള ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏഴു വർഷത്തെ പ്രണയം സാഫല്യമായി കഴിഞ്ഞദിവസം നയൻതാര വിവാഹിതയാവുകയും ചെയ്തു. വിവാഹശേഷമുള്ള ഇവരുടെ ചിത്രങ്ങളും ഒക്കെ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഒക്കെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വിവാഹവേദിയിൽ ഒരു രാജകുമാരിയെപ്പോലെ എത്തിയ നയൻതാരയെ പിന്നീട് കാണാൻ സാധിച്ചത് വളരെയധികം സിമ്പിൾ അയാണ്. സ്വർണവും വജ്രവും ഒക്കെ ഉപേക്ഷിച്ച് ഒരു മഞ്ഞ ചരടിൽ തന്റെ താലിയുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട നയൻതാര എല്ലാവർക്കും ഒരു അത്ഭുതമായി മാറിയിരുന്നു. ബോളിവുഡ് കിംഗ് ഖാൻ അടക്കമുള്ളവർ പങ്കെടുത്ത വിവാഹ മാമാങ്കം രാജകീയ പ്രൗഢിയിൽ തന്നെയായിരുന്നു നടന്നത്.

ഇപ്പോഴിതാ ഇരുവരും കൊച്ചിയിലെത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇതാണ് ഇപ്പോൾ ചർച്ച. വിവാഹശേഷമുള്ള ആദ്യത്തെ കേരള ദർശനമാണ് നയൻതാരയുടെ. അമ്മയെ കാണാൻവേണ്ടി മാത്രം ആണ് നയൻസ് കേരളത്തിൽ എത്തിയത്. വിവാഹത്തിന് അമ്മയ്ക്ക് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. അതിനാൽ വിവാഹശേഷം അനുഗ്രഹം വാങ്ങാനായി ഇരുവരും കേരളത്തിലെത്തിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് നയൻതാരയും വിഘ്നേശും കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. കറുപ്പഴകിലാണ് വിഗ്നേഷ് സുന്ദരനായ ത് എങ്കിൽ ഓറഞ്ച് നിറത്തിലുള്ള ചുരിദാറിൽ അതീവ സുന്ദരിയായിരുന്നു നയൻസ് എത്തിയത്.

വളരെ ലാളിത്യത്തിൽ ആയിരുന്നു നയൻതാര വന്നതും. ഏറ്റവും കൂടുതലായി വിവാഹശേഷം നയൻതാരയുടെ കാര്യത്തിൽ ആളുകൾ ശ്രദ്ധിക്കുന്നത് താരത്തിന്റെ മഞ്ഞ ചരട് ഉള്ള താലി ആണ്. സ്വർണവും വജ്രവും ഉപേക്ഷിച്ച് പൂർണമായും മഞ്ഞ ചരടിൽ കോർത്ത് താലി മാത്രമാണ് നയൻസ് അണിഞ്ഞിരിക്കുന്നത്. ഒരു പ്രത്യേകമായ ആചാരത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം താരം ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നും ആളുകൾ പറയുന്നുണ്ട്.

Most Popular

To Top