Entertainment

വടിവോത്ത അരക്കെട്ട് സ്വന്തമാക്കുവാൻ ശാസ്ത്രക്രിയ, പുരികത്തിന് വേണ്ടി മാത്രം ചിലവഴിക്കുന്നത് ലക്ഷങ്ങൾ, ഇതൊക്കെയാണോ നയൻതാരയെ ഇപ്പോഴും സുന്ദരിയായി നിലനിർത്തുന്നത്.?

വടിവോത്ത അരക്കെട്ട് സ്വന്തമാക്കുവാൻ ശാസ്ത്രക്രിയ, പുരികത്തിന് വേണ്ടി മാത്രം ചിലവഴിക്കുന്നത് ലക്ഷങ്ങൾ, ഇതൊക്കെയാണോ നയൻതാരയെ ഇപ്പോഴും സുന്ദരിയായി നിലനിർത്തുന്നത്.?

തെന്നിന്ത്യൻ സിനിമാലോകത്ത് ഒരു കാലത്ത് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു നായികയായിരുന്നു നയൻതാര. വിദേശത്ത് പോയി കൊഴുപ്പ് നീക്കുന്ന ശാസ്ത്രക്രിയ നടത്തി എന്നും വടിവോത്ത അരക്കെട്ട് സ്വന്തം ആക്കിയത് അങ്ങനെയാണെന്നും തുടങ്ങി സ്വകാര്യജീവിതത്തിൽ പോലും നിരവധി ഗോസിപ്പുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ചിമ്പു പ്രഭുദേവ തുടങ്ങിയ താരങ്ങൾക്കൊപ്പം ആയിരുന്നു സ്വകാര്യജീവിതത്തിലേക്ക് ഗോസിപ്പുകൾ നിലനിന്നിരുന്നത്. ഇവരുമായുള്ള പ്രണയവും വേർപിരിയലും ഒക്കെ നടിയുടെ അഭിനയജീവിതത്തെയും ഒരുപാട് ബാധിച്ചിട്ടുണ്ട് എന്നതാണ് സത്യം.

സംവിധായകനായ വിഗ്നേഷ് ശിവനുമായി വിവാഹിതയായ വേളയിലും ഇവർക്കെതിരെ ഈ ഗോസിപ്പുകൾ പിന്തുടരുന്നുണ്ട്. കേരളത്തിലെ ഒരു പക്കാ നസ്രാണി കുടുംബത്തിൽ ജനിച്ചു വളർന്ന ഡയാന നയൻ‌താര ആയി മാറിയത് ഒരുപാടു ഘട്ടങ്ങളിലൂടെ തന്നെയായിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തേക്കുള്ള വളർച്ചയുടെ പടവുകൾക്കിടയിൽ പലവട്ടം അവർക്ക് പല തരത്തിലുമുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ലേഡി സൂപ്പർസ്റ്റാർ ആയി ഉയരുന്നതിനിടയിലായിരുന്നു മതംമാറ്റവും പ്രണയ വിവാദങ്ങളും ഒക്കെ നടന്നിരുന്നത്. രൂപത്തിൽ നയൻസ് വരുത്തിയ മാറ്റങ്ങളായിരുന്നു ആരെയും അമ്പരപ്പിച്ചിരുന്നത്.

ഒരു തനി നാട്ടിൻപുറത്തുകാരിയുടെ ഇമേജിൽ നിന്നും നയൻതാര സിനിമയിലേക്ക് എത്തിയപ്പോൾ പിന്നീട് അടിമുടി മാറി എന്നതാണ് മനസ്സിലാക്കാൻ സാധിച്ചത്. വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയിട്ടും വടിവൊത്ത അരക്കെട്ട് സ്വന്തമാക്കിയിരുന്നു എന്ന് ഗോസിപ്പുകൾ ഇറങ്ങി. സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്ത് നയൻതാര രാജാറാണി എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നപ്പോൾ അതുവരെ ആരും കാണാത്ത ഒരു ലുക്കിൽ ആയിരുന്നു എത്തിയത്. ഈ സമയത്തെ മുൻപ് ഒന്നുമില്ലാത്ത ഒരു ചെറുപ്പം താരം നിലനിർത്തിയിരുന്നു. പ്രായം താരത്തിന് പിറകോട്ട് പോകുമെന്ന് കാണിച്ചുതരുന്നത് പോലെ.

താരം തന്റെ ചുണ്ടുകൾക്ക് വേണ്ടിയും പുരികത്തിന് വേണ്ടിയും മൂക്കിനും വേണ്ടിയും ഒക്കെ പ്രത്യേകമായ ശസ്ത്രക്രിയകൾ കോടികൾ മുടക്കി നടത്തിയിട്ടുണ്ട് എന്ന് ഇതിനോടകം തന്നെ പലരും പറഞ്ഞു കഴിഞ്ഞതാണ്. ഇതുവരെ ഇതിനെ എതിർത്തുകൊണ്ട് നയൻസ് രംഗത്തുവന്നിട്ടില്ല. ഇപ്പോഴും ഈ സൗന്ദര്യം താരം നിലനിർത്തുന്നതിന് കാരണം ഈ ശസ്ത്രക്രിയകൾ തന്നെയാണെന്നാണ് തമിഴകവും തുറന്നു പറയുന്നത്. പുരികത്തിന് വേണ്ടിമാത്രം നയൻതാര ചിലവാക്കുന്നത് ലക്ഷങ്ങൾ ആണെന്ന് വാർത്തകൾ വന്നിട്ടുണ്ടായിരുന്നു. എന്നും നയൻതാരയുടെ പുരികം സ്ത്രീകൾക്ക് ഒരു അസൂയ തന്നെയാണ്. അത്രത്തോളം മികച്ച രീതിയിലാണ് അവർ തന്റെ പുരികം കാത്തുസൂക്ഷിക്കുന്നത്.

Most Popular

To Top