Entertainment

വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക നൽകുകയാണ് ഇപ്പോൾ നയൻതാരയും വിഘ്‌നേഷ് ശിവനും.അതിന്റെ കാരണം ഇത്.

വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക നൽകുകയാണ് ഇപ്പോൾ നയൻതാരയും വിഘ്‌നേഷ് ശിവനും.അതിന്റെ കാരണം ഇത്.

മലയാളസിനിമയിലെ നായികമാർക്ക് എന്നും മാതൃകയാക്കാവുന്നതും അതുപോലെതന്നെ അഭിമാനിക്കാവുന്നതുമായ ഒരു നടിയാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരെ പോലും അമ്പരപ്പിച്ചുകൊണ്ട് കൊളിവുഡ് സിനിമാ ലോകത്തെ തന്നെ ഉള്ളംകൈയിൽ ആക്കി ലേഡി സൂപ്പർസ്റ്റാർ ആയി അവിടെ വാഴുകയാണ് നയൻതാര എന്ന് തന്നെ പറയണം. ഇന്നലെ ആയിരുന്നു ആരാധകരെല്ലാം ഏറെ കാത്തിരുന്ന ആ ദിവസം.

നയൻ‌താരയുടെ താരവിവാഹത്തിന് വേണ്ടിയായിരുന്നു ആരാധകർ കാത്തിരുന്നത്. തന്റെ വിവാഹത്തിലും ഒരു വ്യത്യസ്തത കൈവരിക്കുവാൻ നയൻതാര ശ്രമിച്ചിട്ടുണ്ട്. തങ്ങളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന താര വിവാഹത്തിൽ മറ്റുള്ളവരിൽ നിന്നും വേറിട്ട ഒരു പ്രത്യേകത വിഘ്‌നേശും നയൻതാരയും തങ്ങളുടെ വിവാഹത്തിൽ കൊണ്ടുവന്നിട്ടുണ്ട്. വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക നൽകുകയാണ് ഇപ്പോൾ നയൻതാരയും വിഘ്‌നേഷ് ശിവനും. തമിഴ്നാട്ടിൽ ഉടനീളം 18000 കുട്ടികൾക്ക് സദ്യയും ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഉച്ചഭക്ഷണവും ആണ് നയൻതാരയും വിഘ്നേശും നൽകുന്നത്.

വലിയതോതിൽ തന്നെ വാർത്തയായി മാറിയിരിക്കുകയാണ് ഇത്. ഇത് ഒരു മികച്ച തീരുമാനം ആണ് എന്നാണ് എല്ലാവരും പറയുന്നത്. വിവാഹമെന്ന ചടങ്ങ് കൊണ്ട് രണ്ടുപേർ ജീവിതത്തിൽ ഒന്നു ചേരുമ്പോൾ അതിൽ മറ്റുള്ളവരെ കൂടി ഓർമിക്കുന്നത് വളരെ നല്ലതാണ്. കോടികൾ മുടക്കി ആഡംബര വിവാഹം നടത്തുന്നതിലും ഏറ്റവും കൂടുതൽ മികച്ച തീരുമാനം ഇതുതന്നെയാണെന്ന് ആളുകളെല്ലാം പറയുകയും ചെയ്യുന്നു. നയൻതാരയുടെ തീരുമാനത്തിന് കയ്യടിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ആഡംബരത്തിന് ഒട്ടും കുറവില്ലാതെയാണ് വിവാഹം ഒരുങ്ങിയതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഈ വിവാഹം ഡോക്യുമെന്ററി രീതിയിലാണ് ചിത്രീകരിക്കുന്നത്. കോടികൾ മുടക്കി ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ് വിവാഹത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഇതിനുമുൻപും നെറ്റ്ഫ്ലിക്സ് പല വിവാഹങ്ങളും വിതരണാവകാശം സ്വന്തമാക്കിയിട്ടുണ്ട്. താരങ്ങളുടെ വിവാഹവും ഇപ്പോൾ എക്സ്ക്ലൂസീവ് ആയി മാറിയിരിക്കുകയാണ്. 30 പേർ മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുത്തത് എന്നാണ് അറിയിച്ചിരുന്നത്. മലയാളത്തിൽ നിന്നും നടൻ ദിലീപും അതുപോലെ ബോളിവുഡ് രംഗത്തുനിന്നും കിംഗ് ഖാൻ ഷാരൂഖാനും അടക്കമുള്ള താരങ്ങളും പങ്കെടുത്തു എന്നാണ് നയൻതാരയുടെ അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

Most Popular

To Top