മരതക പ്രൗഢി നിലനിൽക്കുന്ന ആഭരണങ്ങളിലും പ്രത്യേകതകൾ നിറഞ്ഞ സാരിയിലും ഒളിഞ്ഞിരിക്കുന്ന കൗതുകങ്ങൾ ഇതാണ്.

കോളിവുഡ് സിനിമാലോകത്തെ ആകാംക്ഷയിൽ ആഴ്ത്തി കൊണ്ടായിരുന്നു ഇന്നലെ താരവിവാഹം നടന്നത്. രാജകീയ പ്രൗഢി വിളിച്ചോതുന്ന മനോഹരമായ ഒരു മാംഗല്യം ആയിരുന്നു അതെന്ന് എല്ലാവർക്കും ചിത്രങ്ങളിൽ നിന്നു തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് നയൻതാരയുടെ വിവാഹ വസ്ത്രങ്ങൾ തന്നെയാണ്. സിന്ദൂര ചുവപ്പിൽ അതിസുന്ദരിയായിരുന്നു നയൻതാര എത്തിയിരുന്നത്. അതോടൊപ്പം തന്നെ എടുത്തു പറയാൻ ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു.

ധരിച്ച സാരി മുതൽ ശരീരത്തിൽ അണിഞ്ഞ ആഭരണങ്ങൾ വരെ നീണ്ടു പോകുന്നുണ്ട് ആ പ്രത്യേകതകൾ. ആ പ്രേത്യേകതകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രത്യേകമായ ഹാൻഡ് വർക്കിൽ ഡിസൈൻ ചെയ്തതാണ് നയൻതാരയുടെ വിവാഹസാരി. പരമ്പരാഗത ശൈലിയും മോഡേണ്‍ രീതികളും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു നയൻതാരയ്ക്ക് വേണ്ടിയുള്ള വിവാഹ പുടവ ഒരുങ്ങിയത്. ചുവന്ന നിറത്തിലുള്ള ഹാൻഡി ക്രാഫ്റ്റ് സാരി ആയിരുന്നു നയൻതാരയുടെ വിവാഹത്തിന്റെ പ്രത്യേകതയെന്ന് പറയുന്നത് ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നുള്ള പ്രചോദനമായിരുന്നു സാരിയുടെ ഡിസൈനിങ്ങിന് ആധാരമായത്.

നയൻതാര പാരമ്പര്യമായ കാര്യങ്ങളോട് വല്ലാത്ത ഇഷ്ടമുള്ള ആൾ ആണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അത് തന്നെയായിരുന്നു ഈ ഒരു സാരിയുടെ ഡിസൈന്‍ ആധാരമായത്. പാരമ്പര്യത്തോടുള്ള സ്നേഹത്തിന്റെ ആദരം എന്ന നിലയിലായിരുന്നു ചുവന്ന നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായി നയൻതാര എത്തിയത്. സാരിയിൽ നയൻതാരയുടെയും വിഘ്നേശിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. ഒത്തൊരുമ, പരസ്പരസ്നേഹം, പ്രതിബദ്ധത എന്നിവയൊക്കെയാണ് ഈ സാരിയുടെ അർഥങ്ങൾ ആയി വരുന്നത്.

ഫുൾ സ്ലീവ് ബ്ലൗസ് ആണ് ഇതിന് മനോഹരമായ ഒരു മാച്ചിംഗ് ബ്ലൗസ് ആയി വന്നത്. ഇതിന്റെ സ്ലീവ് ലക്ഷ്മീദേവിയെ പ്രതിനിധീകരിക്കുന്നതായി ഒക്കെ നൽകിയതായും കാണാൻ സാധിക്കുന്നുണ്ട്. മരതക പ്രൗഢി നിലനിൽക്കുന്ന ആഭരണങ്ങളിലും അതിസുന്ദരിയായിരുന്നു നയൻതാര എന്ന് എടുത്തുപറയണം. ചോക്കർ, കമ്മൽ, മൂക്കുത്തി, മോതിരം, വള നെറ്റിചുട്ടി എന്നിവയെല്ലാം തന്നെ ഈ കൂട്ടത്തിലുണ്ട്. അതോടൊപ്പം എന്നും നയൻതാര സുന്ദരിയാക്കുന്നു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് നയൻതാരയുടെ മേക്കപ്പ് ആണെന്ന് എടുത്തുപറയണം.

അതിൽ മുന്നിൽ നിൽക്കുന്നത് നയൻതാരയുടെ പുരികം തന്നെയാണ് നയൻതാരയുടെ പുരികമെന്നും ആളുകൾ ഒരു അസൂയയോടെ മാത്രം നോക്കി കാണാൻ സാധിക്കുന്ന സൗന്ദര്യമാണ്. അതിമനോഹരമായി കണ്ണും പുരികവും എഴുതി ചുവന്ന പൊട്ടു കൂടി തൊട്ടപ്പോൾ പന്തലിൽ അവൾ രാജകുമാരിയായിയെന്നു പറയുന്നതാണ് സത്യം. ഡയമണ്ടും എമറാൾഡും ചേർന്ന് ആഭരണങ്ങളായിരുന്നു നയൻതാര വിവാഹത്തിനു വേണ്ടി തിരഞ്ഞെടുത്തത്. വിഗ്നേശിന്റെ വിവാഹ വസ്ത്രത്തിനും ഉണ്ടായിരുന്നു പ്രത്യേകതകൾ.

ഹാൻഡ് ക്രാഫ്റ്റ് ചെയ്ത കുർത്തയും കസവുമുണ്ടും ആയിരുന്നു. തമിഴ് സ്റ്റൈലിലുള്ള ഒരു ഷാളും ഉണ്ടായിരുന്നു. ധർമ്മം, അർത്ഥം, കാമം, മോക്ഷം, എന്നീ നാല് ഭാവങ്ങളുടെ സംഗമം ആണ് ഈ വിവാഹവസ്ത്രം എന്നാണ് അറിയാൻ സാധിക്കുന്നത്. നയൻതാരയുടെ വിവാഹ സംസാരിക്ക് മാത്രം 5 ലക്ഷം രൂപയായി എന്നാണ് അറിയുന്നത്. റോസാപ്പൂ ഇതളുകളുടെ ഒരു പ്രത്യേകത കൂടി സാരിയിൽ ഉണ്ടെന്നും അറിയാൻ സാധിക്കുന്നു.
