Entertainment

വിവാഹത്തിന് സ്റ്റാലിനെ നേരിട്ട് ക്ഷണിക്കാൻ എത്തി നയൻസും വിക്കിയും.

വിവാഹത്തിന് സ്റ്റാലിനെ നേരിട്ട് ക്ഷണിക്കാൻ എത്തി നയൻസും വിക്കിയും.

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയാണ് നയൻതാര. മലയാളിയായ നയൻതാര ഇന്ന് തെന്നിന്ത്യയുടെ സ്വന്തമാണെന്ന് പറയുന്നതാണ് സത്യം. നിരവധി ആരാധകരാണ് തെന്നിന്ത്യൻ സിനിമാലോകത്ത് താരത്തിനുള്ളത്. ശരത്കുമാർ നായകനായെത്തിയ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാര തന്റെ കരിയർ മാറ്റി എഴുതുന്നത്.അതുവരെ മലയാളത്തിലും തമിഴിലും ഒക്കെ നായികാ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു സാധാരണ നടി എന്ന ലേബലിൽ മാത്രമായിരുന്നു നയൻതാര ഒതുങ്ങിയത്.

എന്നാൽ പിന്നീടങ്ങോട്ട് തമിഴിലെ സൂപ്പർ താരമായി നയൻതാര ഉയരാൻ കാരണം ഈ ചിത്രമായിരുന്നു. അതിനിടയിൽ പല താരങ്ങൾക്കൊപ്പം പലതരത്തിലുള്ള ഗോസിപ്പുകളും കേൾക്കേണ്ടി വന്നിട്ടുണ്ട് നയൻതാരയ്ക്ക്. അവയിൽ ചിലത് സത്യമാണെന്ന് താരം തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.പ്രഭുദേവയുടെയും ചിമ്പുവിന്റെയും ഒക്കെ പേരുകൾ അങ്ങനെ ഉയർന്നു വന്നതായിരുന്നു. എന്നാൽ ആറു വർഷക്കാലമായി നയൻതാര സംവിധായകൻ വിഘ്നേശ് ശിവനുമായി പ്രണയത്തിലാണ്. ലിവിങ് ടുഗദറിലുമാണ് രണ്ടുപേരും. എപ്പോഴും ആരാധകർ ഇവരോട് ചോദിക്കുന്ന ചോദ്യം ആയിരുന്നു വിവാഹം എപ്പോഴാണെന്ന്. ഇപ്പോഴിതാ അതിനൊരു മറുപടിയാണ് ഇവർ പറഞ്ഞിരിക്കുന്നത്.

ജൂൺ 9ന് വിവാഹിതയാവുകയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. എപ്പോഴും ആരാധകർ ഇവരോട് ചോദിക്കുന്ന ചോദ്യം ആയിരുന്നു വിവാഹം എപ്പോഴാണെന്ന്. ഇപ്പോഴിതാ അതിനൊരു മറുപടിയാണ് ഇവർ. ജൂൺ ഒൻപതിന് വിവാഹിതരാവുകയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. തമിഴകത്തെ തന്നെ ആവേശത്തിൽ ആഴ്ത്തിയ ഒരു വിവാഹമായിരിക്കും ഇത്. തിരുപ്പതിയിൽ വച്ചാണ് വിവാഹമെന്നാണ് അറിയിച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രി ആയ സ്റ്റാലിനെ ക്ഷണിക്കുവാൻ രണ്ടുപേരും നേരിട്ട് എത്തിയതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

രണ്ടുപേരും നേരിട്ടായിരുന്നു സ്റ്റാലിനെ ക്ഷണിക്കുവാൻ വേണ്ടി ഇരുവരും എത്തിയ ചിത്രങ്ങൾ ഇപ്പോൾ നയൻതാരയുടെ ഫാൻസ് പേജ് വഴി സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി കൊണ്ടിരിക്കുകയാണ്. വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ആയിരിക്കും വിവാഹം നടക്കുന്നതെന്നാണ് നയൻതാരയുടെ അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവകാശം നെറ്റ്ഫ്ലിക്സിന് നൽകിയിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം മേനോൻ ആണേന്നാണ് അറിയുന്നത്. പ്രത്യേകതകളുള്ള ഒരു വിവാഹം ആയിരിക്കുമെന്ന് എല്ലാവർക്കും ഊഹിക്കാൻ സാധിക്കുന്നുണ്ട്. ഈ താരവിവാഹത്തിനായി ആകാംഷയിലാണ് ആരാധകർ.

Most Popular

To Top