Entertainment

മലയാളത്തിൽ നിന്നും ആരെയും വിളിക്കാത്ത താരവിവാഹത്തിന് നയൻതാര ക്ഷണിച്ചത് ഈ മലയാളി നടനെ.(വിഡിയോ )

മലയാളത്തിൽ നിന്നും ആരെയും വിളിക്കാത്ത താരവിവാഹത്തിന് നയൻതാര ക്ഷണിച്ചത് ഈ മലയാളി നടനെ.(വിഡിയോ )

കോളിവുഡ് ലോകം കാത്തിരുന്ന ഒരു വിവാഹമാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ. ഈ വിവാഹത്തിന് മലയാളത്തിൽ നിന്നും അധികമാരെയും ക്ഷണിച്ചിട്ടില്ല എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിച്ചത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മലയാളം നടൻ ദിലീപിന് വിവാഹം ക്ഷണം ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. നയൻതാരയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപ്. ദിലീപ് മഹാബലിപുരത്ത് എത്തി എന്നും വാർത്തകളുണ്ട്.

വമ്പൻ താരനിരയാണ് ലേഡീ സൂപ്പർസ്റ്റാറിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. കിംഗ്ഖാൻ അടക്കമുള്ള താരങ്ങൾ ആയിരിക്കും എത്തുന്നത് എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ രജനീകാന്ത്, വിജയ് സേതുപതി, സാമന്ത തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കും എന്നാണ് അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ട് നയൻതാരയും വിഘ്നേശ് ചേർന്നായിരുന്നു ക്ഷണിച്ചിരുന്നത്. ഇവരെക്കൂടാതെ അജിത്ത്, സൂര്യ, കമലഹാസൻ, വിജയ്, ശിവകാർത്തികേയൻ തുടങ്ങി 30 ലധികം ആളുകൾ പങ്കെടുക്കും എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

എന്നാൽ മാധ്യമങ്ങൾക്ക് വിവാഹം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നും വിവാഹചിത്രങ്ങൾ വ്യാഴാഴ്ച ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചിട്ടുണ്ട്. വിവാഹത്തിന്റെ വിതരണ അവകാശം നൽകിയിരിക്കുന്നത് ഓടിട്ടി പ്ലാറ്റ്ഫോം ആയ നെറ്റിഫ്ലിക്സിന് ആണ്. വിവാഹം സംവിധാനം ചെയ്യുക ഗൗതം മേനോൻ എന്നും അറിയുന്നു. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഘ്‌നേഷ് ശിവൻ നയൻതാരയെക്കുറിച്ച് എഴുതിയ കുറിപ്പും വൈറലായി മാറിയിരുന്നു.

നയൻതാര തങ്കമേ എന്ന് സംബോധന ചെയ്തുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. മണിക്കൂറുകൾക്കകം കതിർമണ്ഡപത്തിലേക്ക് നീ വരുന്നത് കാണാൻ എനിക്ക് ആകാംഷ ഉണ്ടെന്നായിരുന്നു വിഘ്‌നേഷ് പറഞ്ഞത്. ജീവിതത്തിലെ പുതിയൊരു ഏട് ആണെന്നും അതിൽ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം എന്നും ഒക്കെ ഉണ്ടായിരുന്നു. ആദ്യം തിരുപ്പതിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരുന്ന വിവാഹം മറ്റു ചില കാരണങ്ങളാൽ ആണ് തിരുപ്പതിയിൽ നിന്നും മാറ്റിയിരിക്കുന്നത്.

നാനും റൗഡി താൻ എന്ന ചിത്രമായിരുന്നു ഇരുവരുടെയും ജീവിതത്തിൽ പ്രണയത്തിന്റെ തുടക്കം കുറിക്കുന്നത്.പിന്നിട്ട വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് രണ്ടുപേരും എത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞ നിമിഷംമുതൽ രണ്ടുപേരും കേൾക്കേണ്ടിവരുന്ന ഒരു ചോദ്യമായിരുന്നു എന്നാണ് വിവാഹിതരാവുന്നത് എന്ന്.ഇപ്പോഴിതാ ഈ ചോദ്യത്തിനുള്ള മറുപടി നൽകിയിരിക്കുകയാണ് താരങ്ങൾ.

Most Popular

To Top