Entertainment

നയൻതാരയുടെ അമ്മ എന്താണ് വിവാഹത്തിൽ പങ്കെടുക്കാതിരുന്നത്.? ആ പിണക്കത്തിന്റെ കാര്യം ഇതോ.?

നയൻതാരയുടെ അമ്മ എന്താണ് വിവാഹത്തിൽ പങ്കെടുക്കാതിരുന്നത്.? ആ പിണക്കത്തിന്റെ കാര്യം ഇതോ.?

ഏഴ് വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് നയൻതാര വിവാഹിതയായത്. ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ നയൻതാരയുടെ അമ്മ ഉണ്ടായിരുന്നില്ല. എന്താണ് അമ്മ വിവാഹത്തിന് പങ്കെടുക്കാതിരുന്നത് എന്ന സോഷ്യൽ മീഡിയ മുഴുവൻ ചർച്ചചെയ്യുന്നുണ്ട്. നയൻതാരയുടെ അമ്മയ്ക്ക് വിവാഹത്തിനു സമ്മതമായിരുന്നില്ലേ എന്നുതുടങ്ങി ചർച്ചകൾ നീണ്ടുപോവുകയാണ്. ആ സാഹചര്യത്തിലാണ് അമ്മയെ കാണുവാൻ വേണ്ടി കൊച്ചി എയർപോർട്ടിൽ ഇരുവരും എത്തിയത്. നയൻതാരയുടെ അച്ഛൻ കുറച്ചുകാലങ്ങളായി ആരോഗ്യ ബുദ്ധിമുട്ടുകളിൽ ആണ് എന്ന് വാർത്തകൾ വന്നിരുന്നു. അത് കാരണമാകും അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തത് എന്നാണ് ഇപ്പോൾ നയൻതാരയുടെ അടുത്ത വൃത്തങ്ങൾ അനുമാനം ആയി പറയുന്നത്. അമ്മയെ കാണാൻ വേണ്ടി മുൻപും ഇരുവരും എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നയൻതാരയുടെ അമ്മയ്ക്ക് വിവാഹത്തിൽ ഇഷ്ട കുറവില്ല എന്ന് മാധ്യമങ്ങൾക്ക് മനസ്സിലാക്കുവാനും സാധിച്ചിട്ടുണ്ട്.

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹ മാമാങ്കം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നിരുന്നത്. സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ പ്രിയ്യപ്പെട്ട നടിയും ലേഡി സൂപ്പർ സ്റ്റാറുമായ നയൻതാര അത്ര പെട്ടെന്നൊന്നും മലയാളികൾക്കും മറക്കാൻ സാധിക്കില്ല. മികച്ച അഭിനയം കൊണ്ടും വേറിട്ട അഭിനയശൈലി കൊണ്ടും മാത്രമാണ് താരം മനസിൽ ഇടം നേടുന്നത്. തമിഴ് സിനിമാ ലോകത്തെ തന്നെ ഉള്ളംകൈയ്യിൽ ഒതുക്കി വ്യക്തിയാണ് നയൻതാര. നായകൻമാർ മാത്രം അടക്കിവാണിരുന്ന തമിഴ് ഇൻഡസ്ട്രിയിൽ സ്ത്രീ പ്രധാനമായ കഥാപാത്രങ്ങൾക്ക് വിജയം ലഭിക്കും എന്ന് മനസ്സിലാക്കി കൊടുത്ത ഒരേയൊരു നടി നയൻതാര ആയിരുന്നു.

ഏഴു വർഷത്തെ പ്രണയം സാഫല്യമായി കഴിഞ്ഞദിവസം നയൻതാര വിവാഹിതയാവുകയും ചെയ്തു. വിവാഹശേഷമുള്ള ഇവരുടെ ചിത്രങ്ങളും ഒക്കെ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഒക്കെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വിവാഹവേദിയിൽ ഒരു രാജകുമാരിയെപ്പോലെ എത്തിയ നയൻതാരയെ പിന്നീട് കാണാൻ സാധിച്ചത് വളരെയധികം സിമ്പിൾ അയാണ്. സ്വർണവും വജ്രവും ഒക്കെ ഉപേക്ഷിച്ച് ഒരു മഞ്ഞ ചരടിൽ തന്റെ താലിയുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട നയൻതാര എല്ലാവർക്കും ഒരു അത്ഭുതമായി മാറിയിരുന്നു. ബോളിവുഡ് കിംഗ് ഖാൻ അടക്കമുള്ളവർ പങ്കെടുത്ത വിവാഹ മാമാങ്കം രാജകീയ പ്രൗഢിയിൽ തന്നെയായിരുന്നു നടന്നത്.

ഇപ്പോഴിതാ ഇരുവരും കൊച്ചിയിലെത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇതാണ് ഇപ്പോൾ ചർച്ച. വിവാഹശേഷമുള്ള ആദ്യത്തെ കേരള ദർശനമാണ് നയൻതാരയുടെ. അമ്മയെ കാണാൻവേണ്ടി മാത്രം ആണ് നയൻസ് കേരളത്തിൽ എത്തിയത്. വിവാഹത്തിന് അമ്മയ്ക്ക് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. അതിനാൽ വിവാഹശേഷം അനുഗ്രഹം വാങ്ങാനായി ഇരുവരും കേരളത്തിലെത്തിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് നയൻതാരയും വിഘ്നേശും കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. കറുപ്പഴകിലാണ് വിഗ്നേഷ് സുന്ദരനായ ത് എങ്കിൽ ഓറഞ്ച് നിറത്തിലുള്ള ചുരിദാറിൽ അതീവ സുന്ദരിയായിരുന്നു നയൻസ് എത്തിയത്.

വളരെ ലാളിത്യത്തിൽ ആയിരുന്നു നയൻതാര വന്നതും. ഏറ്റവും കൂടുതലായി വിവാഹശേഷം നയൻതാരയുടെ കാര്യത്തിൽ ആളുകൾ ശ്രദ്ധിക്കുന്നത് താരത്തിന്റെ മഞ്ഞ ചരട് ഉള്ള താലി ആണ്. സ്വർണവും വജ്രവും ഉപേക്ഷിച്ച് പൂർണമായും മഞ്ഞ ചരടിൽ കോർത്ത് താലി മാത്രമാണ് നയൻസ് അണിഞ്ഞിരിക്കുന്നത്. ഒരു പ്രത്യേകമായ ആചാരത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം താരം ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നും ആളുകൾ പറയുന്നുണ്ട്.

Most Popular

To Top