മലയാളികൾക്ക് അഭിമാനമായ താരമാണ് നയൻതാര.

മലയാളിയായ പെൺകുട്ടി തെന്നിന്ത്യൻ സിനിമാലോകം അടക്കിവാഴുന്നത് എങ്ങനെയാണ് മലയാളികൾക്ക് അഭിമാനം അല്ലാതെ മാറുന്നത്. നയൻതാര സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ടു വന്നത് സത്യൻ അന്തിക്കാട് ആയിരുന്നു. സത്യൻ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി സിനിമാലോകത്തേക്ക് ചേക്കേറുന്നത്.നയൻതാരയെ കുറിച്ച് സത്യൻ അന്തിക്കാട് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്.

നയൻതാര ഇത്രയും വലിയ ഒരു സ്റ്റാർ ആക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. മനസ്സിനക്കരെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഇല്ല സർ എനിക്ക് അഭിനയിക്കാൻ എനിക്ക് താല്പര്യം ഇല്ല എന്നായിരുന്നു താരത്തിൻറെ മറുപടി ഒരു പരസ്യത്തിന് ഫോട്ടോഷൂട്ട് കണ്ടാണ് മനസ്സിനക്കരെ എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. സ്ക്രീൻ ടെസ്റ്റ് എല്ലാം നടത്തി തിരുവല്ലകാരിയായ ഡയാന തിരിച്ചുപോവുകയും ചെയ്തു. പിന്നീട് സിനിമയിൽ ഫിക്സ് ചെയ്ത് വിവരം വിളിച്ചുപറഞ്ഞപ്പോൾ ഇല്ല സർ അഭിനയിക്കാൻ എനിക്ക് താല്പര്യമില്ല. അങ്ങനെയായിരുന്നു മറുപടി.

ബന്ധുക്കൾക്ക് ഒന്നും സിനിമയിൽ അഭിനയിക്കുന്നതിനോട് യോജിപ്പില്ല. അച്ഛനും അമ്മയ്ക്കും എതിർപ്പില്ലെങ്കിൽ ഇങ്ങു പോരാൻ ഞാൻ പറഞ്ഞു. അങ്ങനെ ഡയാനയെന്നാ പേര് മാറ്റാൻ നിർദ്ദേശിച്ചു. ഞാൻ നൽകിയ പേരിൽ നിന്നുമാണ് നയൻതാര എന്ന പേര് തിരഞ്ഞെടുക്കുന്നത്. ഞാനല്ല മറ്റാരെങ്കിലും അവസരം കൊടുത്തിരുന്നു എങ്കിലും നയൻതാര സിനിമയിൽ എത്തുമായിരുന്നു. അതിനുള്ള കഴിവ് ആ കുട്ടിയ്യ്ക്കുണ്ടായിരുന്നു.

അങ്ങനെയാണ് സത്യൻ അന്തിക്കാട് പറയുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്. മികച്ച നടിയാണെന്ന് അവർ തെളിയിച്ചു. തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ അവരുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന പറഞ്ഞാലും അത് തെറ്റല്ല. അത്രത്തോളം മികച്ച കഴിവോടെ മലയാളസിനിമയിൽ തൻറെതായ ഒരു സ്ഥാനം നേടി നയൻതാര എന്ന തിരുവല്ലക്കാരി ഡയാനയ്ക്ക് സാധിച്ചു.