ഇവർ ആണെന്റെ ഉലകവും ഉയിരും..! വിക്കിയെയും മക്കളെയും നെഞ്ചോട് ചേർത്ത് നയൻതാര |Nayanthara New family photo viral

മലയാളം സിനിമയുടെ അഭിമാന താരമായി ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തിന്റെ ലേഡി സൂപ്പർസ്റ്റാറായി നില നിൽക്കുകയാണ് നയൻതാര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരം കൂടിയാണ് നയൻതാരയുടെ വളർച്ച. മലയാളി പ്രേക്ഷകർ ഒരു അസൂയയോടെ തന്നെയാണ് നയൻതാരയുടെ വളർച്ച നേരിട്ട് കണ്ടത് എന്ന് പറയണം. ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷമാണ് നയൻതാര ലേഡീ സൂപ്പർസ്റ്റാർ പദവിയിൽ നിലനിൽക്കുന്നത്. അയ്യാ എന്ന ചിത്രം മുതലാണ് നയൻതാരയുടെ കരിയർ മാറി തുടങ്ങുന്നത്. തമിഴ് സംവിധായകനായി വിഘ്നേശ് ശിവന്റെ ഭാര്യയായതിനു ശേഷം അധികം അഭിമുഖങ്ങളിൽ പോലും നയൻതാര അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിന്റെ പരിസമാപ്തി എന്നതു പോലെ ആയിരുന്നു വിവാഹം.

സാറോഗസിയിലൂടെ ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി മാറുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വിഘ്നേശ് സജീവ സാന്നിധ്യമാണ്. നയൻതാര സോഷ്യൽ മീഡിയയിൽ എത്ര ആക്ടിവേറ്റ് അല്ല. ഇപ്പോഴത്തെ നയൻതാരയും വിഗ്നേശും മക്കളും ഒരുമിച്ചുള്ള കുറച്ച് ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മക്കൾക്കും വിക്കിയ്ക്കും ഹൃദയം നിറഞ്ഞ ചുംബനം നൽകി അവരെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച ലേഡി സൂപ്പർസ്റ്റാറിന്റെ വീഡിയോകളും ചിത്രങ്ങളും ക്ഷണനേരമാണ് വൈറലായി മാറിയത്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എത്ര മനോഹരമാണ് നിങ്ങളുടെ സ്നേഹം കാണാൻ, നിങ്ങൾ ഇങ്ങനെ ഒരുമിച്ച് നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.

നല്ല ഭംഗിയുണ്ട് എന്ന് തുടങ്ങി നിരവധി ആളുകൾ കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്നാൽ കുട്ടികളുടെ മുഖം കാണിക്കാൻ ഇവർ തയ്യാറായിട്ടില്ല. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായി എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത് ഇവർ തന്നെയായിരുന്നു. എന്നാൽ ഇതുവരെ കുട്ടികളെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും തന്നെ ഇവർ പങ്കുവെച്ചിട്ടില്ല. ഞങ്ങളുടെ ഉയരും ഉലകവും എന്ന് പറഞ്ഞു കൊണ്ടായിരുന്നു മക്കളുടെ ചിത്രങ്ങൾ ഇവർ പങ്കുവെച്ചിരുന്നത്. എന്നാൽ മക്കളുടെ യഥാർത്ഥ പേര് തന്നെയാണോ ഉയരും ഉലകവും എന്നു വരെ പ്രേക്ഷകർ ചോദിച്ചിരുന്നു.
Story Highlights: Nayanthara New family photo viral