തനിക്ക് മുപ്പത്തിയെട്ട് വയസ്സാണ് ഇപ്പോൾ ഉള്ളത്.അതുകൊണ്ടുതന്നെ തനിക്ക് പ്രസവധാരണത്തിന് ബുദ്ധിമുട്ടുകൾ ഏറെയാണ്, പ്രതികരണവുമായി നയൻതാര. |Nayanthara responded that she is 38 years old now and that is why she is having difficulty conceiving.

തനിക്ക് മുപ്പത്തിയെട്ട് വയസ്സാണ് ഇപ്പോൾ ഉള്ളത്.അതുകൊണ്ടുതന്നെ തനിക്ക് പ്രസവധാരണത്തിന് ബുദ്ധിമുട്ടുകൾ ഏറെയാണ്, പ്രതികരണവുമായി നയൻതാര. |Nayanthara responded that she is 38 years old now and that is why she is having difficulty conceiving.

കുറച്ച് മണിക്കൂറുകളായി വാർത്തകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തി എന്നത് നയൻതാരയാണ്.. നയൻതാരയും വിഘ്നേശും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതാണ് ഇപ്പോൾ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെയാണ് ഇവർ കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് എന്നതാണ് ഇപ്പോൾ കൂടുതലായും ആളുകൾ എടുത്തു പറയുന്ന ഒരു വസ്തുത. ഇക്കാര്യത്തെക്കുറിച്ച് ഇവർ ഔദ്യോഗികമായി യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ല എന്ന് വാർത്തയും പുറത്തു വരുന്നുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ നയൻതാര ഇതിനെക്കുറിച്ച് പ്രതികരിച്ചു എന്നാണ് ചില കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ കുറിച്ച് നയൻതാര പറഞ്ഞത് ഇങ്ങനെയാണ്…

തനിക്ക് മുപ്പത്തിയെട്ട് വയസ്സാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടുതന്നെ തനിക്ക് പ്രസവധാരണത്തിന് ബുദ്ധിമുട്ടുകൾ ഏറെയാണ് ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നതുകൊണ്ടുതന്നെ താൻ മറ്റൊരു മാർഗ്ഗമാണ് സ്വീകരിച്ചത്. അത് മാത്രമല്ല ഈ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ താണ്ടി താൻ പ്രസവധാരണം നടത്തുകയാണെങ്കിൽ പോലും തന്റെ കുഞ്ഞിന് അംഗവൈകല്യങ്ങളും മറ്റും ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടാണ് വാടകഗർഭപാത്രം എന്ന ഒരു രീതിയിലേക്ക് തങ്ങൾ എത്തിയത് എന്നാണ്. ഇക്കാര്യത്തെ കുറിച്ച് പറയുന്നത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് ഔദ്യോഗികമായി എവിടെയും പറഞ്ഞതായി അറിയുകയും ചെയ്തിട്ടില്ല.

വളരെയധികം ആഘോഷത്തോടെ നടന്ന വിവാഹമായിരുന്നു വിഘ്നേശിന്റെയും നയൻതാരയുടെയും. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകളുമായി എത്തിയിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിൽ തന്നെയാണ് നിൽക്കുന്നത്. വിവാഹത്തിന്റെ വീഡിയോ ഇതുവരെ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തിട്ട് പോലും ഇല്ല. ഇതിനോടകം തന്നെ ഇവർ അച്ഛനും അമ്മയും ആയി എന്ന വാർത്തയാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്.
Story Highlights: Nayanthara responded that she is 38 years old now and that is why she is having difficulty conceiving.