Entertainment

ആരെയും മോഹിപ്പിച്ച നയൻതാരയുടെ വിവാഹസാരിയുടെ ഡിസൈനിങ് വീഡിയോ പുറത്ത്.

ആരെയും മോഹിപ്പിച്ച നയൻതാരയുടെ വിവാഹസാരിയുടെ ഡിസൈനിങ് വീഡിയോ പുറത്ത്.

കോളിവുഡ് സിനിമാ ലോകത്തെ തന്നെ അമ്പരപ്പിച്ചത താര വിവാഹമായിരുന്നു നയൻതാരയുടെ. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നയൻതാര ഉടുത്തിരുന്ന സാരിയും അണിഞ്ഞിരുന്ന ആഭരണങ്ങളും ഒക്കെ തന്നെയാണ്.നയൻതാരയുടെ സാരിയുടെ പ്രത്യേകതകളായിരുന്നു കൂടുതലായും ആളുകൾ എടുത്തു പറഞ്ഞിരുന്നത്. അമ്പലങ്ങളുടെ കൊത്തുപണികളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പാരമ്പര്യവും വിളിച്ചോതുന്ന രീതിയിലായിരുന്നു സാരി ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരുന്നത്. ഇപ്പോഴിതാ ഈ സാരി ഡിസൈനിങ് വീഡിയോയാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നയൻതാര എന്ന് പേരുള്ള ഒരു യൂട്യൂബ് ചാനൽ വഴിയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. നയൻ‌താരയുടെ ഔദ്യോഗികമായി യൂട്യൂബ് ചാനൽ ആണോ എന്നത് വ്യക്തമല്ല. സാരിയുടെ ഡിസൈനിങ് വീഡിയോ ഇതിനോടകം തന്നെ ആളുകൾക്കിടയിൽ ട്രെൻഡിംഗ് എത്തി കഴിഞ്ഞു.

സിന്ദൂര ചുവപ്പിൽ അതിസുന്ദരിയായിരുന്നു നയൻതാര എത്തിയിരുന്നത്. അതോടൊപ്പം തന്നെ എടുത്തു പറയാൻ ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു.ധരിച്ച സാരി മുതൽ ശരീരത്തിൽ അണിഞ്ഞ ആഭരണങ്ങൾ വരെ നീണ്ടു പോകുന്നുണ്ട് ആ പ്രത്യേകതകൾ. ആ പ്രേത്യേകതകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രത്യേകമായ ഹാൻഡ് വർക്കിൽ ഡിസൈൻ ചെയ്തതാണ് നയൻതാരയുടെ വിവാഹസാരി. പരമ്പരാഗത ശൈലിയും മോഡേണ് രീതികളും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു നയൻതാരയ്ക്ക് വേണ്ടിയുള്ള വിവാഹ പുടവ ഒരുങ്ങിയത്. ചുവന്ന നിറത്തിലുള്ള ഹാൻഡി ക്രാഫ്റ്റ് സാരി ആയിരുന്നു നയൻതാരയുടെ വിവാഹത്തിന്റെ പ്രത്യേകതയെന്ന് പറയുന്നത് ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നുള്ള പ്രചോദനമായിരുന്നു സാരിയുടെ ഡിസൈനിങ്ങിന് ആധാരമായത്.

നയൻതാര പാരമ്പര്യമായ കാര്യങ്ങളോട് വല്ലാത്ത ഇഷ്ടമുള്ള ആൾ ആണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അത് തന്നെയായിരുന്നു ഈ ഒരു സാരിയുടെ ഡിസൈന് ആധാരമായത്. പാരമ്പര്യത്തോടുള്ള സ്നേഹത്തിന്റെ ആദരം എന്ന നിലയിലായിരുന്നു ചുവന്ന നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായി നയൻതാര എത്തിയത്. സാരിയിൽ നയൻതാരയുടെയും വിഘ്‌നേശിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. ഒത്തൊരുമ, പരസ്പരസ്നേഹം, പ്രതിബദ്ധത എന്നിവയൊക്കെയാണ് ഈ സാരിയുടെ അർഥങ്ങൾ ആയി വരുന്നത്.

ഫുൾ സ്ലീവ് ബ്ലൗസ് ആണ് ഇതിന് മനോഹരമായ ഒരു മാച്ചിംഗ് ബ്ലൗസ് ആയി വന്നത്. ഇതിന്റെ സ്ലീവ് ലക്ഷ്മീദേവിയെ പ്രതിനിധീകരിക്കുന്നതായി ഒക്കെ നൽകിയതായും കാണാൻ സാധിക്കുന്നുണ്ട്. മരതക പ്രൗഢി നിലനിൽക്കുന്ന ആഭരണങ്ങളിലും അതിസുന്ദരിയായിരുന്നു നയൻതാര എന്ന് എടുത്തുപറയണം. ചോക്കർ, കമ്മൽ, മൂക്കുത്തി, മോതിരം, വള നെറ്റിചുട്ടി എന്നിവയെല്ലാം തന്നെ ഈ കൂട്ടത്തിലുണ്ട്. അതോടൊപ്പം എന്നും നയൻതാര സുന്ദരിയാക്കുന്നു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് നയൻതാരയുടെ മേക്കപ്പ് ആണെന്ന് എടുത്തുപറയണം.

Most Popular

To Top