മക്കൾ ജനിച്ചതിന് പിന്നാലെ വീണ്ടും വിശേഷ വാർത്ത അറിയിച്ചു നയൻതാര, ആവേശത്തോടെ ആശംസകൾ നേർന്നു ആരാധകർ |Nayanthara shared her new happiness news

സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ഒരു താരമാണ് നയൻതാര. ടെലിവിഷൻ മേഖലയിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് മലയാളത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തി തുടർന്നത് തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡീ സൂപ്പർസ്റ്റാറായി മാറുകയായിരുന്നു ചെയ്തത്. തന്റെ അഭിനയ ജീവിതത്തിൽ പിന്നീട് ഇതുവരെ ഒരു തിരിഞ്ഞുനോട്ടം വേണ്ടി വന്നിട്ടില്ല നയൻതാരയ്ക്ക് എന്നതാണ് സത്യം. അത്രത്തോളം മികച്ച രീതിയിൽ ആയിരുന്നു ഓരോ കഥാപാത്രങ്ങളെയും നയൻതാര അവിസ്മരണീയമാക്കിയത്. തമിഴിലെ പ്രേക്ഷകർക്ക് വളരെയധികം വിശ്വാസമുള്ള ഒരു ബ്രാൻഡ് ആയി പെട്ടെന്ന് തന്നെ നയൻതാര മാറിയിരുന്നു. അടുത്ത സമയത്ത് ആയിരുന്നു താരം വിവാഹിതയായതും അമ്മയായതും ഒക്കെ. ഇരട്ട കുട്ടികൾക്ക് താരം ജന്മം നൽകിയത് വലിയ വാർത്തയായി മാറിയിരുന്നു. വിവാഹം കഴിച്ചത് രണ്ട് ഇരട്ട കുഞ്ഞുങ്ങൾക്ക് സാറോഗസിയിലൂടെ നയൻതാര ജന്മം നൽകിയപ്പോൾ വലിയ വിവാദങ്ങൾ ആയിരുന്നു ഉണ്ടായത്. എന്നാൽ തങ്ങളുടെ ഉയിരും ഉലകവും എന്ന് പറഞ്ഞുകൊണ്ട് മക്കളുടെ കാലിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മക്കൾ ജനിച്ചതിന് പിന്നാലെ പുതിയൊരു വിശേഷ വാർത്ത അറിയിച്ചു കൊണ്ടാണ് നയൻതാര രംഗത്തെത്തിയിരിക്കുന്നത്.

നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണക്ട് എന്ന ചിത്രം ഇപ്പോൾ ഹിന്ദിയിലും റിലീസിന് തയ്യാറെടുക്കുകയാണ്. അശ്വിൻ ചരമണൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് ഇത് ഒരുങ്ങുന്നത്. മലയാളികളുടെ സുപരിചിത താരമായ മാല പാർവതിയും സിനിമയിൽ എത്തുന്നുണ്ട്. വിഘ്നേശും നയൻതാരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 22 ആം തീയതി ആയിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുന്നത് എന്നും അറിയുന്നു. ഈ ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ നയൻതാര പങ്കുവയ്ക്കുന്നത്. അമ്മയായതിന് പിന്നാലെ വീണ്ടും മറ്റൊരു സന്തോഷവാർത്ത കൂടി നയൻതാര പങ്കുവെച്ചതിന് ആവേശമാണ് ആരാധകർക്കെല്ലാം ഉള്ളത്. നയൻതാരയുടെ ആരാധകരെല്ലാം ഈ ഒരു വാർത്ത ഏറ്റെടുക്കുകയും ചെയ്തുStory Highlights: Nayanthara shared her new happiness news
