“നല്ലതും ചീത്തയുമായ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.അതുകൊണ്ടു തന്നെ തനിക്ക് പലതും പഠിക്കാൻ സാധിച്ചു” – നയൻ‌താര |Nayanthara talkes about her Cinima life

“നല്ലതും ചീത്തയുമായ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.അതുകൊണ്ടു തന്നെ തനിക്ക് പലതും പഠിക്കാൻ സാധിച്ചു” – നയൻ‌താര |Nayanthara talkes about her Cinima life

മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന നയൻതാര, പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡീ സൂപ്പർസ്റ്റാറായി മാറുകയായിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ നയൻതാര ഇന്ന് അഭിനയ ജീവിതത്തിന്റെ 20 വർഷങ്ങൾ പൂർത്തീകരിച്ചു നിൽക്കുകയാണ്. ഇപ്പോൾ തന്റെ അഭിനയ യാത്രയെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പലവസ്ഥകളിലൂടെയും കടന്നു പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ തനിക്ക് പലതും പഠിക്കാൻ സാധിച്ചു എന്നാണ് പറയുന്നത്. നല്ലതും ചീത്തയുമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അവസ്ഥയിൽ ഞാൻ എന്ത് തെറ്റ് ചെയ്താലും എല്ലാം ഇപ്പോൾ നന്നായി തന്നെ വന്നു. 18- 19 വർഷമായി സിനിമാരംഗത്ത് തുടരുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല.

പക്ഷേ പ്രേക്ഷകരും ദൈവവും എന്നോട് കരുണ കാണിക്കുന്നു. എല്ലാം എങ്ങനെ ഒന്നിച്ചു വന്നു എന്നത് ഇപ്പോഴും എനിക്ക് അറിയില്ല എന്നും നയൻതാര പറയുന്നു. മികച്ച സിനിമകൾ ഉണ്ടാവുക എന്നതാണ് എനിക്ക് പ്രധാനം. അത് നിർമ്മിക്കുന്ന ചിത്രങ്ങൾ ആയാലും വാങ്ങുന്ന ചിത്രങ്ങളായാലും അതല്ല ഇനി അഭിനയിക്കുന്ന ചിത്രങ്ങളായാലും. അങ്ങനെ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നത്. നല്ല ചിത്രങ്ങൾ ഉണ്ടാകണം അത് നന്നായി പ്രേക്ഷകരിലേക്ക് എത്തണം. നല്ല ഉള്ളടക്കമാണ് നല്ലൊരു ചിത്രത്തെ തീരുമാനിക്കുന്നത്. നിങ്ങൾ ചെയ്യുന്ന ക്രാഫ്റ്റ് നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ നിങ്ങൾക്ക് നന്നായി ജോലി ചെയ്യാൻ കഴിയും. അത് പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നും നയൻതാര പറയുന്നുണ്ട്. നയൻസിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ആരാധകർ എല്ലാം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

ഓരോ ചിത്രങ്ങളുടെയും തിരഞ്ഞെടുപ്പിൽ നയൻതാര കാണിക്കുന്ന ഡെഡിക്കേഷൻ പ്രേക്ഷകർ എന്നും ഓർമ്മിക്കുന്ന ഒന്ന് തന്നെയാണ്. ഒരു കഥാപാത്രത്തിന് വേണ്ടി എത്രത്തോളം എഫർട്ട് ഇടാനും താരം മറക്കാറില്ല എന്നതാണ് സത്യം.
Story Highlights: Nayanthara talkes about her Cinima life