വിവാഹം കഴിഞ്ഞ ദിവസങ്ങൾ കഴിയുന്നതിനു മുൻപ് നയൻതാരക്കെതിരെ കേസ്. കാരണം ഇതാണ്.

കഴിഞ്ഞ ദിവസമായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ കല്യാണമാമാങ്കം നടന്നിരുന്നത്. ഇതിനിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് നയൻതാരയ്ക്ക് എതിരെ വന്നിരിക്കുന്ന പുതിയ ഒരു വാർത്തയാണ്. കഴിഞ്ഞ ദിവസം വിവാഹത്തിനുശേഷം തിരുപ്പതി ദർശനം നടത്തിയിരുന്നു നയൻസ്. തുടർന്ന് നയൻസിനെ എതിരെ നിയമ നടപടികൾ എത്തിയിരിക്കുകയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. തിരുപ്പതി ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമനടപടികൾ വന്നിരിക്കുന്നത്. തിരുപ്പതിയിൽ നയൻസ് എത്തിയപ്പോൾ വലിയ വാർത്തകളായിരുന്നു.

എന്നാൽ തിരുപ്പതിയുടെ പരിസരത്ത് നയൻതാര ചെരിപ്പ് ഉപയോഗിച്ചുകൊണ്ടാണ് നടന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ഇപ്പോൾ ഒരു അധികാരികൾ രംഗത്തുവന്നിരിക്കുന്നത്.
ചീഫ് വിജിലൻസ് ഓഫീസറായി നരസിംഹ കിഷോർ ആണ് രംഗത്തെത്തിയിരിക്കുന്നത്. തിരുപ്പതിയിൽ വച്ച് ഫോട്ടോ എടുത്തതും നിയമം ലംഘിച്ചതിന് കാരണം ആണെന്നാണ് അദ്ദേഹം പറയുന്നത്. തിരുപ്പതി വെച്ച് സ്വകാര്യ ക്യാമറകൾ ഉപയോഗിക്കുവാനോ ഫോട്ടോ എടുക്കുവാനോ പാടില്ല. ഈ സംഭവത്തിൽ നയൻതാരയ്ക്ക് ലീഗൽ നോട്ടീസ് നൽകാനാണ് തീരുമാനം എന്നും നയൻതാരയുമായി കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നുമാണ് പറയുന്നത്. മാപ്പ് ചോദിച്ച ഒരു വീഡിയോ പ്രസ്താവന പുറത്തു വിടാം എന്ന് നയൻതാര പറഞ്ഞിട്ടുണ്ടെന്നും ക്ഷേത്രട്രസ്റ്റ് അഭിപ്രായം പറയുന്നുണ്ട്.

എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് യാതൊരു കാര്യങ്ങളും നയൻതാരയുടെയോ വിഘ്നേശിന്റോയൊ ഭാഗത്തുനിന്നും വന്നിട്ടില്ല. ഇവരുടെ പ്രസ്താവന വീഡിയോ വൈകുകയാണെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. നിലവിൽ ഇപ്പോൾ കേരളത്തിലാണ് നയൻതാര ഉള്ളത്. മാതാപിതാക്കളെ കാണുവാൻ വേണ്ടിയാണ് നയൻസ് കേരളത്തിൽ എത്തിയിരിക്കുന്നത്. തിരികെ വന്നതിനുശേഷം ആയിരിക്കാം ഒരുപക്ഷേ വീഡിയോ പ്രസ്താവന നടക്കുക എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ആഡംബരത്തോടെ നടന്ന ഒരു വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേശിന്റെയും.

മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ വച്ചാണ് വിവാഹിതരായത്. ഇരുവരും വിവാഹിതരാകാൻ വേണ്ടി തീരുമാനിച്ചിരുന്നത് തിരുപ്പതിയിൽ വച്ചാണ്. നിലവിൽ നിലനിന്ന കോവിഡ് സാഹചര്യങ്ങൾ കാരണമാണ് തിരുപ്പതിയിൽ നിന്നും വിവാഹം മാറ്റി മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ വച്ച് നടത്തിയത്. വിവാഹശേഷം രണ്ടാം ദിവസം തന്നെ തിരുപ്പതിയിൽ ദർശനം നടത്തുകയും ചെയ്തിരുന്നു. അത്രമേൽ തിരുപ്പതിയിൽ വച്ച് വിവാഹം നടക്കുവാൻ ഇരുവരും ആഗ്രഹിച്ചിരുന്നു എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.
