Entertainment

നമ്മുടെ തിരുവല്ലക്കാരി അച്ചായത്തിയെ പ്രായം കുറഞ്ഞൊരു തമിഴ് അണ്ണാച്ചി പയ്യൻ വിഘ്നേശ് ശിവൻ അടിച്ചു കൊണ്ടുപോയി ഹൈന്ദവ ആചാരങ്ങൾ പ്രകാരം കല്യാണം കഴിച്ചത് ഏതുതരം ജിഹാദിൽ പെടും.?

നമ്മുടെ തിരുവല്ലക്കാരി അച്ചായത്തിയെ പ്രായം കുറഞ്ഞൊരു തമിഴ് അണ്ണാച്ചി പയ്യൻ വിഘ്നേശ് ശിവൻ അടിച്ചു കൊണ്ടുപോയി ഹൈന്ദവ ആചാരങ്ങൾ പ്രകാരം കല്യാണം കഴിച്ചത് ഏതുതരം ജിഹാദിൽ പെടും.?

തേന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും ജൂൺ 9 നായിരുന്നു വിവാഹിതരായത്. ഇരുവരും മഹാബലിപുരത്ത് വെച്ചാണ് വിവാഹിതരായത്. സൂപ്പർതാരങ്ങൾ ആയിരുന്നു ഈ ചടങ്ങിൽ പങ്കെടുത്തിരുന്നത്. ഇപ്പോഴിതാ ചില ചിത്രങ്ങൾ ഒക്കെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഈ വിവാഹത്തെ പരിഹസിച്ചുകൊണ്ട് ഒരു യുവാവ് രംഗത്തെത്തിയിരിക്കുകയാണ്.മതംമാറ്റി അമ്പലങ്ങളിൽ കൊണ്ട് നടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ഛനോ സഭയ്ക്ക് കാസയ്ക്കോ സാക്ഷാൽ പി സി ക്കൊ പ്രതിഷേധം വല്ലതും ഉണ്ടോ എന്നാണ് യുവാവ് ചോദിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്…

” ഞാൻ മലപ്പുറം മാപ്പിളയാണ്. ഇപ്പോൾ ചോദിക്കാൻ പാടുണ്ടോ എന്ന് എനിക്കറിയാൻ മേല, നമ്മുടെ തിരുവല്ലക്കാരി അച്ചായത്തി കൊച്ചു ഡയാന മറിയം കുര്യൻ( നയൻതാര എന്നാണ് പുതിയ പേര് എന്ന് കേൾക്കുന്നു) പ്രായം കുറഞ്ഞൊരു തമിഴ് അണ്ണാച്ചി പയ്യൻ വിഘ്നേശ് ശിവൻ അടിച്ചു കൊണ്ടുപോയി ഹൈന്ദവ ആചാരങ്ങൾ പ്രകാരം കല്യാണം കഴിച്ചത് ഏതുതരം ജിഹാദിൽ പെടും.? അല്ല അച്ചോ മതംമാറ്റി അമ്പലങ്ങളിൽ കൊണ്ടുനടന്ന ഈ ജിഹാദ് പരിപാടിയിൽ അച്ഛനോ സഭയ്ക്കൊ കാസായ്ക്കോ സാക്ഷാൽ പി സി കോ പ്രതിഷേധം വല്ലതും ഉണ്ടോ.? അതോ തിരുവമ്പാടി ഡിവൈഎഫ്ഐ ചെക്കന്മാർ വല്ലവരും പ്രേമിച്ചു കല്യാണം കഴിച്ചാൽ മാത്രമേ ഇടഞ്ഞ ലേഖനം അല്ല ഇടയലേഖനം ഇറക്കത്തുള്ളോ എന്നാണ് യുവാവ് കുറിപ്പിലൂടെ ചോദിച്ചു കൊണ്ടിരിക്കുന്നത്..ഈ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

തിരുവല്ലക്കാരിയായ ഡയാന കുര്യൻ മതം മാറിയതിനു ശേഷമാണ് നയൻതാര ആയി മാറിയത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പിന്നീട് നയൻതാര എന്ന പേര് താരം സ്വന്തമായി സ്വീകരിക്കുകയായിരുന്നു. തിരുപ്പതിയിൽ വച്ച് വിവാഹം നടത്തുവാൻ ആയിരുന്നു നയൻതാര ആഗ്രഹിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രശ്നങ്ങൾ കാരണമായിരുന്നു തിരുപ്പതി ലഭിക്കാതിരുന്നത്. കടുത്ത ഒരു ജോതിഷ്യ വിശ്വാസി കൂടിയാണ് നയൻതാര എന്ന വാർത്തകളും വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ യുവാവിന്റെ ഈ കുറിപ്പും അതിലേ ചോദ്യങ്ങളും ശ്രദ്ധനേടി കൊണ്ടിരിക്കുന്നു.

എന്തുകൊണ്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളെ ആളുകൾ വേണ്ടവിധത്തിൽ ചോദ്യം ചെയ്യാത്തത് എന്നാണ് യുവാവ് കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.? സാധാരണക്കാർക്ക് ഒരു നിയമവും പണക്കാർക്ക് മറ്റൊരു നിയമവും നൽകുന്ന ഇരട്ടത്താപ്പ് നയത്തെ ആണ് യുവാവ് ചോദ്യം ചെയ്തിരിക്കുന്നത്..ഇത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

Most Popular

To Top