ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും ഉറ്റ സുഹൃത്തുക്കൾക്കും മുന്നിൽ ഔദ്യോഗികമായി ഒരു പുതിയ അധ്യായം ആരംഭിക്കുന്നു.! വിവാഹ ദിവസം തന്നെ നയൻതാരയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിഘ്നേഷ്.

കോളിവുഡ് സിനിമാ ലോകം കാത്തിരുന്ന താരവിവാഹം ഇന്നാണ്. തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര വിഘ്നേശ് ശിവന്റെ നല്ല പാതിയായ ദിവസം. ഈ ദിവസത്തിൽ വിഘ്നേശ് നയൻതാരയെക്കുറിച്ച് വാചാലനാകുന്നു. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നയൻതാരയെ കുറിച്ചുള്ള ഒരു കുറിപ്പ് വിഘ്നേശ് പങ്കുവെച്ചത്. നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ് ഇരുവരും വീട്ടിലേക്ക് മാറുന്നത്. ശ്രീരാമരാജ്യം എന്ന ചിത്രത്തിനുശേഷം സിനിമാലോകത്തുനിന്നും വലിയൊരു ഇടവേള എടുത്ത നയൻതാരയുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു.

വിഘ്നേഷ് ശിവൻ നയൻതാരയുടെ ജീവിതത്തിലേക്ക് കടന്നു വന്നതും അത്തരത്തിൽ ഉണ്ടായ ഒരു അപ്രതീക്ഷിതമായ കാര്യം തന്നെയായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും പ്രണയത്തിലാവുകയും ഒരു അവാർഡ് വേദിയിൽ വച്ച് തന്റെ പ്രണയത്തെ കുറിച്ച് നയൻതാര തുറന്നുപറയുകയും ചെയ്തു. തനിക്ക് ലഭിച്ച പുരസ്കാരം വിഘ്നേശിന് സമർപ്പിച്ചു കൊണ്ടായിരുന്നു നയൻതാര പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. പിന്നീട് വർഷങ്ങൾ നീണ്ടുനിന്ന പ്രണയകാലം. അതിനുശേഷമാണ് ഇന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്ന ഒരു ചെറിയ സ്ഥലത്തു നിന്നും വന്ന് കൊളിവുഡ് സിനിമാ ലോകത്തെ തന്നെ ഉള്ളംകൈയിൽ ആക്കിയ നായിക നയൻതാര. ആരാധകരുടെ നീണ്ട വർഷത്തെ കാത്തിരിപ്പിന് ഇന്ന് പര്യവസാനം ആകുന്നത്. വിഘ്നേശിന്റെ നല്ലപാതിയായി നയൻതാര പുതിയ ജീവിതം ആരംഭിക്കുമ്പോൾ ആഘോഷങ്ങളും ആവേശങ്ങളുമായി ആരാധകരും ഒപ്പമുണ്ടാകും. ഇതിനെക്കുറിച്ച് വിക്കി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്..

ഇന്ന് ജൂൺ 9 ആണ് അത് നയൻസിന്റെ, എന്റെ ജീവിതം കടന്നുപോയ എല്ലാ സുന്ദര മനുഷ്യരിൽ നിന്നുമുള്ള ദൈവത്തിനും പ്രപഞ്ചത്തിനും നന്മയ്ക്കും നന്ദി !! ഓരോ നല്ല ആത്മാവും, ഓരോ നല്ല നിമിഷവും, ഓരോ നല്ല യാദൃശ്ചികതയും, ഓരോ നല്ല അനുഗ്രഹവും, ഷൂട്ടിംഗിലെ എല്ലാ ദിവസവും, ജീവിതത്തെ മനോഹരമാക്കിയ ഓരോ പ്രാർത്ഥനയും.! എല്ലാ നല്ല പ്രകടനങ്ങൾക്കും പ്രാർത്ഥനകൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നു!
ഇപ്പോൾ, ഇതെല്ലാം എന്റെ ജീവിതത്തിലെ സ്നേഹത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നുനയൻതാര !എന്റെ തങ്കമേ ! ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾ ഇടനാഴിയിലൂടെ നടക്കുന്നത് കാണുന്നതിൽ ആവേശമുണ്ട്!എല്ലാ നന്മകൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു പ്രതീക്ഷിക്കുന്നു
ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും ഉറ്റ സുഹൃത്തുക്കൾക്കും മുന്നിൽ ഔദ്യോഗികമായി ഒരു പുതിയ അധ്യായം ആരംഭിക്കുന്നു
