Entertainment

നസറിയയും ഫഹദും വേർപിരിയുന്നു..!വഴക്ക് തുടങ്ങി,നിങ്ങളെ കൊണ്ട് ഞാൻ പൊറുതിമുട്ടി മിസ്റ്റർ ഫഹദ് എന്ന് നസറിയ.|New advertisement of nazaria and fahad

നസറിയയും ഫഹദും വേർപിരിയുന്നു..!വഴക്ക് തുടങ്ങി,നിങ്ങളെ കൊണ്ട് ഞാൻ പൊറുതിമുട്ടി മിസ്റ്റർ ഫഹദ് എന്ന് നസറിയ.|New advertisement of nazaria and fahad

കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പുതിയ ഒരു വിശേഷം ഫഹദ് ഫാസിൽ പങ്കുവെച്ചിരുന്നത്. നാസറിയയുടെയും ഫഹദിന്റെയും പുതിയൊരു വീഡിയോ ആയിരുന്നു. ഈ വീഡിയോയിൽ ഫഹദ് ഫാസിൽ വളരെ സ്വാഭാവികമായ ഒരു അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു പരസ്യത്തിനു വേണ്ടിയുള്ള അഭിനയമായിരുന്നു ഇതെന്ന് അവസാന ഘട്ടത്തിൽ മാത്രമാണ് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിക്കുന്നത്. അത്രത്തോളം മികച്ച രീതിയിലാണ് ഇവരുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തമ്മിൽ പിണക്കം ഉണ്ടാകുന്നതാണ് തുടക്കം. ഒന്നും രണ്ടും പറഞ്ഞ് രണ്ടുപേരും പിണങ്ങുന്നതും പിന്നീട് നസ്രിയ പിണങ്ങി തിരിച്ചുപോകുന്നതും ഒക്കെ കാണാൻ സാധിക്കുന്നുണ്ട്. ശേഷം എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഫഹദും പിന്നാലെ പോകുന്നുണ്ട്.

അപ്പോൾ നിങ്ങളെ കൊണ്ട് ഞാൻ പൊറുതിമുട്ടി മിസ്റ്റർ ഫഹദ് എന്ന് പറയുന്നുണ്ട് നസറിയ. ഇങ്ങനെ കാണിക്കുന്നത് ഒരു പരസ്യം ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇതിന് താഴെ വന്ന കമന്റുകൾ ആണിപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത് രീതിയിലാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. നസറിയയും ഫഹദും വേർപിരിയുന്നു, വഴക്ക് തുടങ്ങുന്നു എന്നും നാളെ ഓൺലൈൻ മാധ്യമങ്ങളിൽ ഇതായിരിക്കും വാർത്തയായി വരുന്നത് എന്നും രസകരമായ ഇവർ കമന്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ അഭിനയം ആവശ്യമായത് സിനിമയിലാണെങ്കിലും പരസ്യത്തിൽ ആണെങ്കിലും ഫഹദ് ഫാസിൽ വേറെ ലെവലാണ് എന്ന രീതിയിലും കമന്റ് വരുന്നുണ്ട്. എന്തൊരു സ്വാഭാവിക അഭിനയം ആണിത്. ഒരു പരസ്യത്തിനു വേണ്ടി ആണെങ്കിലും ഇദ്ദേഹം എത്ര മനോഹരമായാണ് തന്റെ കഥാപാത്രം മനോഹരം ആക്കിയിരിക്കുന്നത് എന്നൊക്കെയാണ് കമന്റുകളിലൂടെ കാണാൻ സാധിക്കുന്നത്.

നിലവിൽ ഡിപ്ലോമാറ്റിക്ക് അല്ലാത്ത ഒരു നടനാണ് ഫഹദ് ഫാസിൽ എന്ന് പറയേണ്ടിയിരിക്കുന്നു. നിരവധി ആരാധകരാണ് നടന് ഇപ്പോൾ ഉള്ളത്. മലയാളവും കടന്ന് അന്യഭാഷകളിലേക്ക് ഫഹദിന്റെ കഴിവുകൾ ഇപ്പോൾ എത്തിയിരിക്കുകയാണ്. നിരവധിയായ ആളുകളെയാണ് തെലുങ്കിലും തമിഴിലും ഒക്കെ തന്നെ ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. അല്ലു അർജുൻ നായകനായെത്തിയ പുഷ്പ. കമൽഹാസൻ നായകനായെത്തിയ വിക്രം തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ഫഹദിന്റെ സാന്നിധ്യം കാണാൻ സാധിച്ചു. ഇരുവരും ആദ്യമായി ഒരുമിച്ച് എത്തുന്ന ഒരു പരസ്യം തന്നെയായിരിക്കും ഇത്. ഈ ഐസ്ക്രീം ഏത് ബ്രാൻഡ് ആണ് എന്നതോന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
Story Highlights:New advertisement of nazaria and fahad

നസറിയയും ഫഹദും വേർപിരിയുന്നു..!വഴക്ക് തുടങ്ങി,നിങ്ങളെ കൊണ്ട് ഞാൻ പൊറുതിമുട്ടി മിസ്റ്റർ ഫഹദ് എന്ന് നസറിയ.|New advertisement of nazaria and fahad

Most Popular

To Top