Entertainment

സുരേഷ് ഗോപിയുടെ വീട്ടിൽ നിന്നുള്ള പുതിയ സന്തോഷം..! ആശംസകൾ അറിയിച്ചു പ്രേക്ഷകർ.|New happiness from Suresh Gopi’s house..! The audience congratulated

സുരേഷ് ഗോപിയുടെ വീട്ടിൽ നിന്നുള്ള പുതിയ സന്തോഷം..! ആശംസകൾ അറിയിച്ചു പ്രേക്ഷകർ.|New happiness from Suresh Gopi’s house..! The audience congratulated

മലയാളികളുടെ മനസ്സിൽ എന്നും ആക്ഷൻ കിംഗ് എന്ന് പറഞ്ഞാൽ ഒരൊറ്റ പേരെ ഉള്ളൂ, അത് സുരേഷ് ഗോപി തന്നെയാണ്. നിരവധി ആരാധകരെ സ്വന്തമാക്കിയ സുരേഷ് ഗോപി ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ്. ഒരുകാലത്ത് സുരേഷ് ഗോപി ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. രണ്ടാമത്തെ വരവിലും ആ സ്വീകാര്യത ഉറപ്പാക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. പാപ്പൻ എന്ന ചിത്രം പഴയ സുരേഷ് ഗോപി തിരികെ കിട്ടിയ ചിത്രമാണ് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷിനൊപ്പം ആയിരുന്നു പാപ്പൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപി എത്തിയത്.

അച്ഛനെ പോലെ തന്നെ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച വ്യക്തിയാണ് ഗോകുൽ സുരേഷ്. ഇപ്പോൾ ഗോകുൽ സുരേഷിനെ പോലെ തന്നെ സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ വാർത്ത ഇതിനോടകം തന്നെ പ്രേക്ഷകർ എല്ലാം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. അച്ഛനെ പോലെ തന്നെ സിനിമയിൽ ചുവട് വയ്ക്കുന്നതിനു മുൻപ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാനായി കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ഒരു ചിത്രത്തിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് മാധവ് അവതരിപ്പിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഈ സിനിമയിൽ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വക്കീലായി അഭിനയിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. അതോടൊപ്പം തന്നെ വലിയൊരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ് നായികയായി അനുപമ പരമേശ്വർ. അങ്ങനെ ഒരുപാട് പ്രത്യേകതകളാണ് ഈ ചിത്രത്തിന്റേതായ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വലിയ സ്വീകാര്യതയോടെയാണ് ഈ ചിത്രം പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
Story Highlights: New happiness from Suresh Gopi’s house..! The audience congratulated

സുരേഷ് ഗോപിയുടെ വീട്ടിൽ നിന്നുള്ള പുതിയ സന്തോഷം..! ആശംസകൾ അറിയിച്ചു പ്രേക്ഷകർ.|New happiness from Suresh Gopi’s house..! The audience congratulated

Most Popular

To Top