Entertainment

ടി ജി രവി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം എത്തുന്നു.

ടി ജി രവി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം എത്തുന്നു.

ഭഗവാൻ ദാസന്റെ രാമരാജ്യം ‘ എന്ന ടൈറ്റിൽ പോസ്റ്റർ പ്രശ്സ്ത തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി താരങ്ങൾ എല്ലാം നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പുറത്ത് വന്നിരിക്കുകയാണ്. ടി ജി രവി ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. സിനിമയിൽ അക്ഷയ് രാധാകൃഷ്ണൻ , പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന, എന്നിവരാണ് മറ്റു പ്രാധാന വേഷത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോബിൻ റീൽസ് പ്രോഡക്ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലട ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്, ഹ്രസ്യചിത്രങ്ങളിലൂടെ ആളുകൾക്ക് സുപരിചിതനായ റഷീദ് പറമ്പിൽ ആണ്. ഫെബിൻ സിദ്ധാർഥ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകൻ ശിഹാബ് ഓങ്ങല്ലൂർ ആണ്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടാനുബന്ധിച്ചു ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ പ്രേമേയമായി വരുന്നത്. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രം ആണിത്. ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ഈ ചിത്രം ഒക്ടോബർ അവസാനത്തോടെ തീയേറ്ററുകളിൽ എത്തും.

ടി ജി രവി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം എത്തുന്നു.

Most Popular

To Top