Entertainment

അന്യം നിന്നു പോകുന്ന ആക്ഷേപ ഹാസ്യത്തെ വീണ്ടെടുക്കാൻ ശ്രീനാഥ്‌ ഭാസി എത്തുന്നു. ഇത് മച്ചാന്റെ ഗംഭീര തിരിച്ചു വരവ്.

അന്യം നിന്നു പോകുന്ന ആക്ഷേപ ഹാസ്യത്തെ വീണ്ടെടുക്കാൻ ശ്രീനാഥ്‌ ഭാസി എത്തുന്നു. ഇത് മച്ചാന്റെ ഗംഭീര തിരിച്ചു വരവ്.

എല്ലാവർക്കും പരിചിതമായ രാഷ്ട്രീയ നീക്കങ്ങളെ ആക്ഷേപ ഹാസ്യത്തിൽ അവതരിപ്പിച്ചുകൊണ്ട് ശ്രീനാഥ് ഭാസി എന്ന നടനെ കുടുംബ പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിക്കുവാൻ ആയി അടിവരയിട്ടുകൊണ്ടും, മലയാളത്തിൽ മനോഹരംമായ ആക്ഷേപ ഹാസ്യങ്ങൾ ഇല്ല എന്നുള്ള പ്രേക്ഷകരുടെ നിരന്തര പരാതി മാറ്റുവാനും ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് വെള്ളം, അപ്പൻ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം നിർമ്മിച്ച “പടച്ചോനെ ഇങ്ങള് കാത്തോളീ ” എന്ന ചിത്രത്തിന്റെ ടീസർ റീലീസ് ആയിരിക്കുക ആണ്. ടീസറിന്റെ അവസാനം പതിമൂന്ന് വോട്ടിന് ജയിച്ചു എന്ന് പറയുന്നുണ്ട്. ഇതിനു സമാനമായി ചിരിപ്പിച്ച് ചിരിപ്പിച്ച് തീയറ്ററിലും പൂരപറമ്പ് സൃഷ്ട്ടിയ്ക്കും എന്നത് തീർച്ചയാണ്.

ഇല്ല ഇല്ല മരിക്കുന്നില്ല. അതെ മലയാളത്തിൽ ആക്ഷേപ ഹാസ്യ സിനിമകൾ മരിക്കുന്നില്ല “പടച്ചോനെ ഇങ്ങള് കാത്തോളീ ” എന്ന ചിത്രത്തിലൂടെ വ്യക്തമാവുന്നത് ചിരിയുടെ ഉത്സവം തീർത്തു കൊണ്ട് , ഹാസ്യ സിനിമകൾ ചെയ്യുവാൻ മറ്റുള്ളവർക്ക് ഒരു പ്രചോദനം നൽകും എന്ന് തന്നെയാണ്.
ത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിത് ബാലയാണ്.
ശ്രീനാഥ് ഭാസിയെ കൂടാതെ ഗ്രേസ് ആന്റണി,ആൻ ശീതൾ , ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, രാജേഷ് മാധവൻ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , മൃദുല തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നത്.പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

\ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കൾ ആകുന്നത്. കിരൺ ദാസ് എഡിറ്റിങ്ങും, വിഷ്ണു പ്രസാദ് ഛായഗ്രഹണം, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. മാർക്കറ്റിംഗ്: ഹുവൈസ് (മാക്സ്സോ)

അന്യം നിന്നു പോകുന്ന ആക്ഷേപ ഹാസ്യത്തെ വീണ്ടെടുക്കാൻ ശ്രീനാഥ്‌ ഭാസി എത്തുന്നു. ഇത് മച്ചാന്റെ ഗംഭീര തിരിച്ചു വരവ്.

Most Popular

To Top