കാലം മാറി ചിന്തകളും മാറി, ആ മാറ്റത്തിന് തുടക്കമേകാൻ ഒരു കിടിലൻ നൃത്തവുമായി പ്ലസ് സൈസ് മോഡൽ |New Viral instgram reel by plus size model

കാലം മാറി ചിന്തകളും മാറി, ആ മാറ്റത്തിന് തുടക്കമേകാൻ ഒരു കിടിലൻ നൃത്തവുമായി പ്ലസ് സൈസ് മോഡൽ |New Viral instgram reel by plus size model

നമ്മുടെ നാട്ടിൽ പലരുടെയും ഇടയിൽ ഇപ്പോഴും മാറാത്ത ചില സൗന്ദര്യ സങ്കല്പങ്ങളൊക്കെ ഉണ്ട്. പെൺകുട്ടികളായാൽ വെളുത്ത് മെലിഞ്ഞ് ഇരിക്കണമെന്നും നീണ്ട മുടി ഉണ്ടാകണമെന്ന് ഒക്കെ ചിന്തിക്കുന്ന ചില ആളുകളുണ്ട്. എന്നാൽ അത്തരം ആളുകൾക്കിടയിൽ വ്യത്യസ്തമായ ഒരു പെൺകുട്ടിയെയാണ് ഇപ്പോൾ കാണാൻ സാധിച്ചിരിക്കുന്നത്. ഈ പെൺകുട്ടിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. പ്ലസ് സൈസ് മോഡൽ എന്ന് പറയുമ്പോൾ പോലും പലരും നെറ്റി ചുളിക്കാറുണ്ട്. അതിന് കാരണം എന്നത് ഇപ്പോഴും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സൗന്ദര്യ സങ്കല്പങ്ങൾ എന്നു പറയുന്നതിൽ മെലിഞ്ഞ, വെളുത്ത പെൺകുട്ടി എന്ന ചിന്ത തന്നെയാണ്. എന്നാൽ ഇപ്പോൾ ഇതാ ഒരു ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തു വന്ന വീഡിയോയിലൂടെ ഇത്തരം സങ്കല്പങ്ങളെയെല്ലാം പൊളിച്ചെഴുതുകയാണ് ഇവിടെ ഒരു പെൺകുട്ടി.

ചിലരെ സംബന്ധിച്ചിടത്തോളം ശരീരത്തിന് അല്പം തടി കൂടുതൽ ഉണ്ട് എന്ന് തോന്നുമ്പോൾ അവരുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ടുപോയേക്കാം, അത്തരത്തിൽ പലരും ക്യാമറയ്ക്ക് മുൻപിൽ എത്താൻ പോലും മടിക്കാറുണ്ട് എന്നതാണ് സത്യം. എന്നാൽ ഇവിടെ ഒരു മനോഹരമായ ഒരു പെൺകുട്ടിയുടെ നൃത്തമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ നൃത്തം പുറത്തു വന്നിരിക്കുന്നത്. ആളുകളെല്ലാം ഈ ഒരു നൃത്തം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഇതിൽ നല്ലവണ്ണം ഉള്ള ഒരു പെൺകുട്ടി അതിമനോഹരമായി നൃത്തം ചെയ്യുന്നതാണ് കാണിക്കുന്നത്. ഇതൊരു മോഡൽ ആണോ അതോ ഈ പെൺകുട്ടിയുടെ വിവാഹത്തിന് എടുത്തതാണോ എന്നത് വ്യക്തമല്ല.

എങ്കിലും നിമിഷനേരങ്ങൾ കൊണ്ടുതന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ ഒരു ഇൻസ്റ്റഗ്രാം റീൽ സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇതിന് കമന്റുകളും അതോടൊപ്പം തന്നെ മികച്ച അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. നല്ല ഭംഗിയുണ്ട് നന്നായി നൃത്തം ചെയ്യുന്നുണ്ടല്ലോ എന്ന് തുടങ്ങി അതിമനോഹരമായ കമന്റുകളാണ് ഓരോ ആളുകളും പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു റീൽ വൈറലായി മാറുകയും ചെയ്തു.Story Highlights: New Viral instgram reel by plus size model