ഒരൊറ്റ സീൻ കൊണ്ട് പടത്തിനെ വേറെ ലെവൽ എത്തിച്ചിട്ടുണ്ട്..!വിക്രം ഇല്ലാതെ ഈ സിനിമ പൂർണമാവില്ല!!


രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

ഇത് സിനിമാലോകത്തെ തന്നെ അത്ഭുതമായി മാറിയ ഒരു സത്യമാണ്. വർഷങ്ങൾക്കുശേഷം ഒരു സിനിമയിൽ നായകനും സംവിധായകനും രചയിതാവും ഒരേപോലെ വരുന്നു. സേതുരാമയ്യറും കുറ്റാന്വേഷണവും മാത്രമല്ല സിനിമയെ കാത്തിരിക്കുവാൻ ആരാധകരെ പ്രേരിപ്പിച്ചത്. അതിന് കാരണം ജഗതി ശ്രീകുമാർ എന്ന നടനും കൂടിയാണ്. അദ്ദേഹത്തിൻറെ തിരിച്ചുവരവും കൂടിയാണ് .ഒരു വലിയ കാത്തിരിപ്പിനുശേഷമാണ് മലയാളസിനിമയിലേക്ക് ജഗതി ശ്രീകുമാർ തിരിച്ചുവരവ് നടത്തുന്നത്.

അദ്ദേഹം ചിത്രത്തിൻറെ സെറ്റിൽ എത്തിയതും മേക്കപ്പിട്ടതുമായ ചിത്രങ്ങൾ മുതലിങ്ങോട്ട് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വളരെ വൈറലായി മാറുകയും ചെയ്തിരുന്നു. അദ്ദേഹം ആരോഗ്യവാൻ അല്ലാത്തതുകൊണ്ട് തന്നെ ചിത്രത്തിൽ എങ്ങനെയായിരിക്കും അദ്ദേഹത്തിൻറെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും എങ്ങനെയായിരിക്കും പ്രേക്ഷകർക്ക് മുൻപിൽ കാണിക്കുന്നത് എന്നൊക്കെ ആളുകൾ സംശയിക്കുകയും കൂടിയായിരുന്നു.

എന്നാൽ വിക്രം വളരെ മികച്ച ഒരു കഥാപാത്രമാണ് സിനിമയിൽ എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരൊറ്റ സീൻ കൊണ്ട് പാടത്തിനെ വേറെ ലെവൽ എത്തിച്ചിട്ടുണ്ട് കഥാപാത്രം. ജഗതിച്ചേട്ടനു കൊടുക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച ഒരു ട്രിബ്യൂട്ട് തന്നെയാണ് ഈ ചിത്രമെന്നാണ് കണ്ടവർ എല്ലാവരും പറയുന്നത്. വിക്രം എന്ന കഥാപാത്രം ഇല്ലാതെ സിബിഐ സീരിസ് പൂർണമാകില്ല എന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ ജഗതിശ്രീകുമാറിനെ സംവിധായകൻ വച്ചത് വളരെ മികച്ച ഒരു കഥാപാത്രമായി തന്നെയായിരുന്നു അവതരിപ്പിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട

Leave a Comment

Your email address will not be published.

Scroll to Top