കോഴിക്ക് ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല..!നിലപാട് വ്യക്തമാക്കി നിഖില വിമൽ; വീഡിയോ

ദിലീപ് നായകനായി എത്തിയ ലവ് 24*7 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നിഖില വിമൽ. പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു.

അതിൽ ഏറ്റവും കൂടുതൽ എടുത്തുപറയേണ്ടത് അഞ്ചാം പാതിരാ എന്ന ചിത്രത്തിലെ റബേക്ക എന്ന കഥാപാത്രമാണ്. ഒരൊറ്റ സീനിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും റബേക്ക ചിത്രത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ഒരുപാട് പെർഫോം ചെയ്യാൻ ഉണ്ടായിരുന്നു. ഇപ്പോൾ ജോ ആൻഡ് ജോയ് എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗമായി ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ ഉള്ള ഇളവ് പശുവിനെ മാത്രമായി ലഭിക്കുന്നത് ശരിയല്ല എന്നാണ് താരം പറയുന്നത്. ജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണെങ്കിലും ഒരു മൃഗത്തെയും വെട്ടരുത്. പശുവിനെ മാത്രമായി പ്രത്യേക പരിഗണനയില്ല. വെട്ടുന്നെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലെങ്കിൽ എന്തിനാ..കോഴിക്ക് ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല വന്യമൃഗങ്ങളെ എന്ന് പറയുന്നതിന്റെ പിന്നിൽ വംശനാശം വരുന്നതുകൊണ്ടാണ് എന്ന് ഒരു കാരണമുണ്ടായിരുന്നു താരം പറയുന്നുണ്ട്.

ഇത്രയും പൊതുവായി തൻറെ നിലപാട് വെളിപ്പെടുത്തിയ താരത്തിനാണ് ഇപ്പോൾ എല്ലാവരും കൈയടക്കുന്നത്. തീർച്ചയായും ഇത് നല്ല ഒരു വെളിപ്പെടുത്തൽ തന്നെയാണെന്നാണ് കൂടുതലാളുകളും പറയുന്നത്. അത് തുറന്നുപറയാൻ കാണിച്ച് താരത്തിന്റെ ധൈര്യത്തെയും പിന്തുണയ്ക്കുന്നവർ ഏറെയാണ്. പുതിയ ചിത്രത്തിന്റെ പ്രേമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഇത് പറഞ്ഞത്.

Leave a Comment

Your email address will not be published.

Scroll to Top