നിലമോൾ ചേച്ചി ആകുന്നു. പുതിയ സന്തോഷം പങ്കുവച്ചു പേളി മാണി.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയ മത്സരാർത്ഥികൾ ആയിരുന്നു പേളി മാണിയും ശ്രീനിഷും. ഇരുവരും പ്രണയത്തിലായത് ബിഗ്‌ബോസിൽ വെച്ച് തന്നെയായിരുന്നു. നടിയായും അവതാരികയായി ഒക്കെ തിളങ്ങിയ താരം ഇപ്പോൾ തിരക്കുകളെല്ലാം വിട്ട് കുടുംബത്തോടൊപ്പം സ്വസ്ഥ ജീവിതം നയിക്കുകയാണ്.

വിവാഹശേഷം പേളിയെ പോലെ തന്നെ ശ്രീനിഷ് സ്ക്രീനിൽ നിന്ന് അവധി എടുത്ത് ഭാര്യയ്ക്കും മകൾ നിലയ്ക്കും ഒപ്പമാണ്. ഇരുവരുടെയും പോലെ നിലയുടെ ക്യൂട്ട് ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. നില ജനിച്ചതിനു ശേഷം പേളിയും ശ്രീനിഷും ചേർന്ന് തുടങ്ങിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിരവധി പേരാണ് പിന്തുടരുന്നത്. ഇവരുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി എത്തിയ സന്തോഷമാണ് പേളി പങ്കു വച്ചിരിക്കുന്നത്. പേളിയുടെ സഹോദരി റേച്ചലിന് കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന വിവരമാണ് പങ്കു വയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് പേളി സന്തോഷം അറിയിച്ചത്.

ഒരു ചേച്ചി ആവാൻ പോകുന്നു. റെച്ചലും ഭർത്താവും അനുഗ്രഹീതരാണ്. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം പേളി ഇൻസ്റ്റഗ്രാമിൽ അങ്ങനെയാണ് കുറിച്ചത്. അത്‌ പോലെ തന്നെ മലയാളികൾക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹോദരി റേച്ചലും പരിചിതമാണ്. വാവാച്ചി എന്നാണ് പേളി സ്നേഹത്തോടെ വിളിക്കുന്നത്. ചില അഭിമുഖങ്ങളിൽ റെച്ചാൽ പേളിയോടൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്.

ഫാഷൻ മേഖലയിലാണ് റെച്ചാൽ. ഇപ്പോൾ തന്റെ മകൾ നിലയുടെ ബെസ്റ്റ് ഫ്രണ്ട് റെച്ചൽ ആണ് എന്നും പേളി മുൻപ് പറഞ്ഞിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ റണ്ണറപ്പ് ആയിരുന്നു പേളി മാണി. ഒരു പക്ഷേ ഇത്രത്തോളം ആരാധകരുള്ള ഒരു ടെലിവിഷൻ അവതാരക ഒരു പക്ഷേ പേളി മാണി മാത്രമായിരിക്കും.

Leave a Comment

Your email address will not be published.

Scroll to Top