റോബിൻ ഫാൻസ് ടോക്സിക് ആണ്. സൈബർ ഗുണ്ടകൾ ആണവർ. മരിക്കാൻ പ്രേരിപ്പിക്കുന്നവരാണ്.റോബിൻ ഫാൻസിനു എതിരെ തുറന്നടിച്ചു നിമിഷ.

ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ശക്തനായ മത്സരാർഥികളിൽ ഒരാൾ തന്നെയാണ് നിമിഷ എന്ന് എടുത്തുപറയണം. ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് തന്നെ നിമിഷയുടെ നിലപാടുകൾ ആളുകൾക്ക് മനസ്സിലായിരുന്നു. ഏതുകാര്യത്തിലും സ്വന്തമായ നിലപാടുള്ള ഒരു വ്യക്തിയായിരുന്നു നിമിഷ. ഒരുപക്ഷേ ജാസ്മിനേക്കാൾ കൂടുതൽ ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കാനുള്ള കഴിവ് നിമിഷയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടാൻ സാധിച്ചില്ല എന്നതായിരുന്നു സംഭവിച്ചത്. ആദ്യം നിമിഷ എലിമിനേഷനിൽ പോയതിനുശേഷം സീക്രട്ട് റൂമിൽ കഴിയുകയായിരുന്നു ചെയ്തത്.

പിന്നീടാണ് ശക്തിയായി ഒരു മത്സരാർത്ഥിയായ തിരികെ വരുന്നത്..ഇപ്പോഴിതാ നിമിഷയുടെ സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ബിഗ്ബോസിൽ നിന്നും പുറത്താക്കപ്പെട്ട റോബിന്റെ ആരാധകർക്ക് എതിരെയാണ് നിമിഷ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. റോബിനും ജാസ്മിനും ഒരാഴ്ചയിൽ തന്നെയായിരുന്നു വീട്ടിൽ നിന്നും രണ്ട് വ്യത്യസ്ത കാരണങ്ങളാൽ പുറത്തുവന്നിരുന്നത്. ജാസ്മിൻ സ്വയം ഇറങ്ങിപോകുമ്പോൾ റോബിനെ പുറത്താക്കുകയാണ് ചെയ്തത്. പുറത്തുവന്നശേഷം റോബിനെ സ്വീകരിക്കുവാനായി തിരുവനന്തപുരം എയർപോർട്ടിൽ എത്തിയവരുടെ ബഹളം റോബിനെ പോലും അമ്പരപ്പിച്ചു എന്നതാണ് സത്യം. ഇപ്പോൾ റോബിൻ ആരാധകർ നടത്തിയ ഒരു താരതമ്യത്തെ കുറിച്ചാണ് നിമിഷ സംസാരിക്കുന്നത്.

ഞാൻ പറയുന്നത് വിശ്വസിക്കൂ അവൾക്ക് എന്നെയും എനിക്ക് അവളെയും മാത്രം മതി. ഞങ്ങൾ അതിൽ സംതൃപ്തർ ആണെന്നാണ് നിമിഷ പറയുന്നത്. പിന്നാലെ റോബിൻ ഫാൻസിനെ എതിരെ താരം ഒരു തുറന്ന പ്രതികരണം നടത്തിയിരുന്നു. ശരിക്കും ഉള്ള വ്യത്യാസം എന്താണെന്ന് നിങ്ങൾക്കറിയാമോ,? റോബിൻ ഫാൻസ് ടോക്സിക് ആണ്. സൈബർ ഗുണ്ടകൾ ആണവർ. മരിക്കാൻ പ്രേരിപ്പിക്കുന്നവരാണ്. എന്നാൽ എന്റെ ആരാധകർ വിദ്യാഭ്യാസമുള്ളവരും മര്യാദക്കാരും ആണ്. എന്നെ ഉയർത്തി കാണിക്കുക എന്നല്ലാതെ മറ്റുള്ളവരെ ആക്രമിക്കുക എന്നത് അവർക്കില്ല. അതാണ് വ്യത്യാസം എന്നും നിമിഷ പറയുന്നുണ്ട്. ഞാൻ വെറുതെ പറയുന്നതാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ എന്റെ അവസാന പോസ്റ്റിനു താഴെ വരുന്നത് കമന്റുകൾ നോക്കുക. അറപ്പ് ഉളവാക്കുന്നത് ആണ്. 20 പേരാണ് ആ ഷോയിൽ ഉണ്ടായിരുന്നത്.

മറ്റൊരാൾക്കും ഇത്രയും ടോക്സിക് ആരാധകരെയും ഞാൻ കണ്ടിട്ടില്ല എന്നാണ് നിമിഷ പറയുന്നത്. ഒരു ഗെയിം ഷോയാണ്. ഞങ്ങൾ മത്സരാർത്ഥികൾക്ക് പരസ്പരം പറയാൻ കാര്യങ്ങൾ ഉണ്ടാകും. കാരണം ഞങ്ങൾ അതിൽ ഉണ്ടായിരുന്നവരാണ്. ആവശ്യമായ മാന്യത തങ്ങൾ പാലിക്കുന്നുണ്ടെന്ന്. പക്ഷേ ആരാധകർ തീർത്തും തരംതാണ അവസ്ഥയാണ് കാണിക്കുന്നത് എന്നുമാണ് പറയുന്നത്. ഭൂരിഭാഗം പേർക്കും സ്വന്തം അക്കൗണ്ടിൽ നിന്നും കമന്റ് ചെയ്യാനുള്ള ധൈര്യം പോലുമില്ല.ഫേക്ക് അക്കൗണ്ടുകളാണ് പലതും എന്നും നിമിഷ വ്യക്തമാക്കുന്നുണ്ട്
