മലയാള സിനിമയിൽ വളരെ പെട്ടെന്ന് ശ്രദ്ധനേടിയ ഒരു താരമായിരുന്നു നിരഞ്ജന അനൂപ്.

മോഹൻലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നിരഞ്ജന. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരഞ്ജന എത്തിയത്. ലോഹത്തിന് ശേഷം 2017 സൈറാബാനു, ഗൂഢാലോചന, പുത്തൻപണം എന്നീ ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചു.

മൃദുൽ സംവിധാനം ചെയ്ത ബിടെക് എന്ന ചിത്രത്തിൽ താരം അവതരിപ്പിച്ച അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ജിത്തു സംവിധാനം ചെയ്ത കലാ വിപ്ലവം പ്രണയം എന്നിവയാണ് നിരഞ്ജനയുടെ മറ്റു ചിത്രങ്ങൾ. ബെർമുഡ, അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്നിവയാണ് നിരഞ്ജനയുടെ പുതുതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

മലയാള സിനിമയുമായി വളരെയധികം ബന്ധമുള്ള കുടുംബത്തിലെ ഇളമുറക്കാരി കൂടിയാണ് നിരഞ്ജനാ. ദേവാസുരം സിനിമയിൽ മോഹൻലാൽ രേവതി കഥാപാത്രങ്ങൾക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയും ആണ് അവരുടെ മകൾ നാരായണിയുടെയും അനൂപ് അക്ബറിൻറെയും മകളാണ് നിരഞ്ജന. മികച്ച നർത്തകി കൂടിയായ നിരഞ്ജന മഞ്ജുവാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.

താരം സോഷ്യൽ മീഡിയ എല്ലാം സജീവ സാന്നിധ്യമാണ് നിരഞ്ജന. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിൽ താരം പങ്കുവയ്ക്കാറുണ്ട്. വലിയ സ്വീകാര്യത സോഷ്യൽ മീഡിയയിൽ താരതിന്റെ വിശേഷങ്ങൾക്ക് ലഭിക്കാറുള്ളത്. ഇപ്പോൾ ഇതാ പുതിയ ചിത്രങ്ങൾ പങ്കുവെച്ച കൊണ്ടാണോ താരം എത്തിയിരിക്കുന്നത് നിമിഷനേരം കൊണ്ട് ആണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.താരത്തിന്റെ ഓരോ ചിത്രങ്ങൾക്ക് മികച്ച കമന്റുകളുമായാണ് ആരാധകർ എത്തിയിരിക്കുന്നത്.