Entertainment

ആകാംഷ നിറച്ചു മമ്മൂട്ടിയുടെ ത്രില്ലെർ ചിത്രം ‘റോഷാക്ക് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി.!!

പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടി നിസാം ബഷീർ ത്രില്ലറായ ചിത്രം.

‘റോഷാക്ക് എന്നാണ് ചിത്രത്തിന് പേര്. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘റോഷാക്ക് എന്ന ചിത്രം. ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടിയുടെ കമ്പനി തന്നെ ആണെന്ന് അറിയുന്നത്.

വ്യത്യസ്തമായ ഒരു പ്രമേയമായാണ് ചിത്രമൊരുങ്ങുന്നത്.. ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ആണ് നടന്നുവരുന്നത്.. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദുപണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണൂർ തുടങ്ങിയ വലിയ താരനിര തന്നെയാണ് അഭിനയിക്കുന്നത്. ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതിയ സമിൾ അബ്ദുൾ ആണ്.

നിമിഷ രവി ചായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ചിത്രം അങ്ങേയറ്റം ത്രില്ലെർ ആയാണ് എത്തുന്നത് എന്ന്. ഒരുപാട് വ്യത്യസ്തതകൾ ഒളിപ്പിച്ച ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് എത്തിയിരിക്കുന്നത്.

Most Popular

To Top