Entertainment

ഹാർഡ് വർക്കിനോടൊപ്പം പ്രതിഭ കൂടി കൂടുമ്പോൾ നീത പിള്ള എന്ന അഭിനയത്രി മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് ആകുമെന്ന് ഉറപ്പ്.|Nitha Pillai gave a good performance in the movie Papaan|

ഹാർഡ് വർക്കിനോടൊപ്പം പ്രതിഭ കൂടി കൂടുമ്പോൾ നീത പിള്ള എന്ന അഭിനയത്രി മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് ആകുമെന്ന് ഉറപ്പ്.|Nitha Pillai gave a good performance in the movie Papaan|

മലയാള സിനിമയിൽ വീണ്ടും സുരേഷ് ഗോപി തരംഗം തീർത്ത ചിത്രമാണ് പാപ്പൻ എന്ന ചിത്രം. ചിത്രം കണ്ടവരെല്ലാം ഒരുപോലെ പറയുന്നു ഈ സുരേഷ് ഗോപിക്ക് വേണ്ടിയാണ് ഞങ്ങൾ ഇത്ര വർഷക്കാലം കാത്തിരുന്നത് എന്ന്. മകൻ ഗോകുൽ സുരേഷ് കൂടിയെത്തിയതോടെ ആ ചിത്രത്തിന്റെ വിജയത്തിന് മധുരം വർദ്ധിച്ചു എന്നതാണ് സത്യം. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ഒരുമിച്ചത് തന്നെ പാപ്പൻ എന്ന ചിത്രത്തിന്റെ പ്രത്യേകത ആയിരുന്നു. ചിത്രം കണ്ട് ഓരോരുത്തരും ഓരോ കഥാപാത്രങ്ങളുടെ പ്രകടനത്തെ പുകഴ്ത്താൻ തുടങ്ങി. ഷമ്മി തിലകൻ തിലകനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്യാൻ അർഹതപ്പെട്ട നടനാണ് എന്ന് പറഞ്ഞു. അതുപോലെ തന്നെ ചിത്രത്തിൽ എടുത്തു പറയപ്പെട്ട ഒരു കഥാപാത്രമായിരുന്നു നിത പിള്ള അവതരിപ്പിച്ച വിൻസി എന്ന പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രം. വളരെയധികം ശ്രദ്ധനേടിയ ഒരു കഥാപാത്രമായിരുന്നു വിൻസി എന്ന കഥാപാത്രം. ഇപ്പോൾ നിതയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു സിനിമ ഗ്രൂപ്പിലാണ് ഈ ഒരു കുറിപ്പ് എത്തിയിരിക്കുന്നത്. ഈ കുറിപ്പിൽ പറയുന്നത് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് നിത എന്ന നടി എന്നാണ്. ഈ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്..

പാപ്പൻ ഒരു സുരേഷ് ഗോപി – ജോഷി പടം ആയാണ് പ്രൊമോട്ട് ചെയ്തത് എങ്കിലും, സുരേഷ് ഗോപിയോളം ആ സിനിമയിൽ സ്ക്രീൻ ടൈമും പെർഫോമൻസ് ചെയ്യാൻ സ്കോപ്പും കിട്ടിയത് കേവലം രണ്ടു സിനിമകളുടെ മാത്രം മുൻപരിചയം അഭിനയത്തിൽ ഉള്ള നീത പിള്ളക്ക് ആണ്. സിനിമയുടെ കാസ്റ് അന്നൗൺസ്‌മെന്റ് മുതൽ ഞാൻ ജോഷി സുരേഷ് ഗോപി കോമ്പോയുടെ റീ യൂണിയൻ ഒപ്പം തന്നെ ഈ സിനിമയിൽ പ്രതീക്ഷ വെച്ചത് നീത പിള്ള എന്ന ഈ അഭിനയത്രിയുടെ സാന്നിധ്യം കൂടി കണ്ടു കൊണ്ടാണ്. പൂമരത്തിലെ ആ സ്പീച് മുതൽ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയ മുഖമാണ് ഇവരുടേത്, പക്ഷെ ഇവർക്ക് സിനിമയോടുള്ള പാഷൻ കൂടുതൽ അറിഞ്ഞത് കുങ് ഫു മാസ്റ്റർ കണ്ടപ്പോൾ ആണ്.

ഒരു ഇന്റർവ്യൂവിൽ ഇവർ തന്നെ പറയുന്നുണ്ടായിരുന്നു ആ സിനിമക്ക് വേണ്ടി അവർ എടുത്ത മുന്നൊരുക്കങ്ങൾ, അവർ ആ ഒരു സിനിമക്ക് ആയി ചിലവഴിച്ചത് വർഷങ്ങൾ ആണ്. അങ്ങനൊരു ഡിസിഷൻ അത്തരം ഒരു കഥാപാത്രത്തിന് (ആക്ഷൻ രംഗങ്ങൾ മികവോടെ ചെയ്യണ്ട കഥാപാത്രം ) വേണ്ടി ഒരു മലയാളി ഹീറോയിൻ ഏറ്റ് എടുക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പാപ്പനെ കുറിച്ച് ഉള്ള ഇന്റർവ്യൂവിൽ കഥാപാത്ര ഡീറ്റൈലിംഗിന് ആയി ഇവർ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ രീതികൾ ശ്രദിച് പഠിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതെല്ലാം പാപ്പനിലെ വിൻസി എന്ന കഥാപാത്രത്തിന് മുതൽക്കൂട്ട് ആയി എന്നത് സിനിമ കാണുന്ന ഓരോരുത്തർക്കും മനസിലാകും.

5 വർഷത്തിനിടയിൽ 3 സിനിമകൾ, പരസ്പരം യാതൊരു ബന്ധം പോലുമില്ലാത്ത മൂന്ന് കഥാപാത്രങ്ങൾ മൂന്നും മികച്ചത് ആക്കി എന്ന് മാത്രം അല്ല പാപ്പനിൽ സാക്ഷാൽ സുരേഷ് ഗോപിയോളം ശ്രദ്ധിക്കുന്നൊരു വേഷം ആണ് ഇവർ അനായാസം ചെയ്തു പോയത്. ഹാർഡ് വർക്കിനോടൊപ്പം പ്രതിഭ കൂടി കൂടുമ്പോൾ നീത പിള്ള എന്ന അഭിനയത്രി മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് ആകുമെന്ന് തന്നെ കരുതാം. ടൈപ് കാസ്റ് ചെയപ്പെടാതെ ഇനിയും ഒരുപാട് കഥാപാത്രങ്ങളും ആയി നീത മലയാള സിനിമയിൽ തന്റെതായ സാനിധ്യം അറിയിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു…
Story Highlights:Nitha Pillai gave a good performance in the movie Papaan

ഹാർഡ് വർക്കിനോടൊപ്പം പ്രതിഭ കൂടി കൂടുമ്പോൾ നീത പിള്ള എന്ന അഭിനയത്രി മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് ആകുമെന്ന് ഉറപ്പ്.|Nitha Pillai gave a good performance in the movie Papaan|

Most Popular

To Top
$(".comment-click-15849").on("click", function(){ $(".com-click-id-15849").show(); $(".disqus-thread-15849").show(); $(".com-but-15849").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });