Entertainment

മഞ്ജു ചേച്ചി ഇല്ലായിരുന്നുവെങ്കിൽ ഞാനൊരു നടി ആകുമായിരുന്നില്ല. നിത്യ ദാസിന്റെ വെളിപ്പെടുത്താൻ ശ്രദ്ധ നേടുന്നു. |Nithya Das says about Manju Warrier.|

മഞ്ജു ചേച്ചി ഇല്ലായിരുന്നുവെങ്കിൽ ഞാനൊരു നടി ആകുമായിരുന്നില്ല. നിത്യ ദാസിന്റെ വെളിപ്പെടുത്താൻ ശ്രദ്ധ നേടുന്നു. |Nithya Das says about Manju Warrier.|

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയായിരുന്നു നിത്യാ ദാസ്. ജീവിതത്തിൽ വേറെ എന്തെങ്കിലും ആകണം എന്ന് ഒരിക്കൽ പോലും താൻ ആഗ്രഹിച്ചിട്ടില്ല എന്നും നടി ആവണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നും പക്ഷേ അതിനു വേണ്ടി ഒന്നും ചെയ്തിരുന്നില്ല എന്നുമാണ് നിത്യ പറയുന്നത്. ഒരു മാഗസിനിൽ അവിചാരിതമായാണ് തന്റെ കവർചിത്രം വരുന്നത്. അതും പ്ലസ് വണ്ണിൽ പഠിക്കുന്ന കാലത്തായിരുന്നു. ആ ഫോട്ടോയാണ് തന്റെ തലവര മാറ്റിയത്. വരുന്ന വഴിയിൽ ഫോട്ടോഗ്രാഫിയുടെ താല്പര്യമുള്ള ഒരു അഭിഭാഷകനെന്നോട് ഫോട്ടോ എടുത്തോട്ടെ മാഗസിൻ കവർ ആണെന്ന് പറഞ്ഞു. വീട്ടിൽ ചോദിക്കാൻ പറഞ്ഞു. ഫോട്ടോ ഗൃഹലക്ഷ്മിയിൽ വരികയും ചെയ്തു.

അന്നു തന്റെ ഫോട്ടോ എടുത്ത അഭിഭാഷകൻ പിന്നീട് ഫോട്ടോഗ്രാഫറായി മാറി. മാഗസിനിൽ വന്ന ആൾക്ക് ഫോട്ടോ കണ്ടിട്ട് ആണ് മഞ്ജു ചേച്ചി ഈ പറക്കും തളികയിൽ നായികയായി എന്നെ സജസ്റ്റ് ചെയ്യുന്നത്. മഞ്ജു ചേച്ചി ആണ് ദിലീപേട്ടനും ഫോട്ടോ കാണിച്ചു കൊടുക്കുന്നത്. അങ്ങനെയാണ് ദിലീപേട്ടൻ എന്നെ വിളിക്കുന്നത്. ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു നായിക ഇങ്ങനെ കരി വാരി തേച്ചാവുമെന്ന്. ആദ്യം ഷൂട്ട് ചെയ്തത് പാട്ട് രംഗമായിരുന്നു. പിന്നീട് കൊച്ചിയിൽ വന്ന ബസന്തിയുടെ വേഷം കെട്ടി. ആരെങ്കിലുമൊക്കെ വന്ന് നായകനെ കുറിച്ച് ചോദിക്കുമ്പോൾ ദിലീപേട്ടനെന്നേ കാണിച്ചിട്ട് പറഞ്ഞു ഇതാണ് നായിക എന്ന്. അയ്യേ എന്ന് പറഞ്ഞു പോകുമ്പോൾ എനിക്ക് സങ്കടം വരുമെന്ന് നിത്യ പറയുന്നുണ്ട്.

എന്നാൽ സിനിമയിൽ ഒരുപാട് കാലം തിളങ്ങാൻ നിത്യാ ദാസിന് സാധിച്ചില്ല എന്നതാണ് സത്യം. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച നിത്യ സിനിമയോട് പിന്നീട് വിടപറയുകയായിരുന്നു ചെയ്തത്. വ്യക്തി ജീവിതത്തിലേക്ക് പോയ നിത്യ പിന്നീട് സന്തോഷകരമായ ഒരു ദാമ്പത്യജീവിതം തന്നെയാണ് ലഭിച്ചത്. എങ്കിലും സിനിമയിൽ നിരവധി ആരാധകരും നിത്യയ്ക്ക് ഉണ്ടായിരുന്നു. ഹൃദയത്തിൽ സൂക്ഷിക്കാൻ, ഈ പറക്കും തളിക, കുഞ്ഞിക്കൂനൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി നിത്യ മാറുകയും ചെയ്തിരുന്നു.
Story Highlights:Nithya Das says about Manju Warrier.

മഞ്ജു ചേച്ചി ഇല്ലായിരുന്നുവെങ്കിൽ ഞാനൊരു നടി ആകുമായിരുന്നില്ല. നിത്യ ദാസിന്റെ വെളിപ്പെടുത്താൻ ശ്രദ്ധ നേടുന്നു. |Nithya Das says about Manju Warrier.|

Most Popular

To Top