Entertainment

സോഷ്യൽ മീഡിയയിൽ തരംഗം തീർത്തു വീണ്ടും സന്തൂർ മമ്മി. ഇതിൽ ആരാണ് മകൾ എന്ന് സോഷ്യൽ മീഡിയ.

സോഷ്യൽ മീഡിയയിൽ തരംഗം തീർത്തു വീണ്ടും സന്തൂർ മമ്മി. ഇതിൽ ആരാണ് മകൾ എന്ന് സോഷ്യൽ മീഡിയ.

നിരവധി ആരാധകരുള്ള ഒരു താരമാണ് നിത്യ ദാസ്. താരത്തിന്റെ ഓരോ വിശേഷവും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഈ പറക്കും തളിക എന്ന ചിത്രത്തിലെ ബസന്തി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല. താരത്തെ ഓർക്കുവാൻ ആ ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ്. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് നിത്യ ദാസ്. താരവും മകളും ഒരുമിച്ചുള്ള ചിത്രങ്ങൾ ആണ് പലപ്പോഴും പങ്കു വെക്കാറുള്ളത്. അമ്മയ്ക്കൊപ്പം കിടിലൻ ഡാൻസ് വീഡിയോസുമായാണ് മകൾ എത്തുക.

ഇതിൽ അമ്മ ആരാണ് മകൾ ആരാണ് എന്ന സംശയത്തിലാണ് ആരാധകർ എന്ന് പറയുന്നതാണ് സത്യം. രണ്ടുപേരെയും കണ്ടാൽ സഹോദരങ്ങൾ ആണെന്ന് അല്ലാതെ മാതാപിതാക്കളാണെന്ന് തോന്നില്ല. അത്രത്തോളം സാമ്യതയാണ് നിത്യക്കും മക്കൾക്കും ഉള്ളതും. നിത്യ ദാസിനേ സന്തൂർ മമ്മി എന്നാണ് സോഷ്യൽ മീഡിയ പേജുകളിൽ എല്ലാവരും വിളിക്കാറുള്ളത്. ഇവരുടെ റിൽസ് വീഡിയോകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ആരാധകരുടെ ഇടയിൽ നിന്നും പലപ്പോഴും ഈ വീഡിയോകൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. എന്നാൽ കുറച്ചു കാലങ്ങളായി ഇവരെ സോഷ്യൽ മീഡിയയിൽ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഒരു വലിയ ഇടവേളയ്ക്ക് ശേഷം അമ്മയും മകളും വീണ്ടും ഒരു ഡാൻസ് വീഡിയോയുമായി ആണ് എത്തിയിരിക്കുന്നത്. ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. നിങ്ങളെ കണ്ടാൽ ഇരട്ട സഹോദരിമാരെ പോലെയുണ്ട്, സന്തൂർ മമ്മി നിത്യ എന്ന് തുടങ്ങി നിരവധി കമന്റുകളുമായാണ് ആളുകൾ എത്തുന്നത്. ഈ പ്രായത്തിലും നിത്യ ദാസിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് ചിലരെങ്കിലും അസൂയയോടെയാണ് നോക്കാറുള്ളത്. അത് താരത്തിന്റെ കഴിവാണ് എന്ന് പറയുന്ന ആളുകളും നിരവധിയാണ്. നിരവധി ആളുകൾക്കാണ് ഈയൊരു വീഡിയോ പ്രചോദനമാകുന്നത്.

വിവാഹം കഴിഞ്ഞ് കുട്ടികൾ ആയി കഴിഞ്ഞാൽ ഒരു സ്ത്രീയുടെ ജീവിതം അവർക്ക് വേണ്ടി മാത്രമാണെന്നും മറ്റു വിനോദങ്ങൾ ഒന്നും തന്നെ അവർ ആഗ്രഹിക്കരുത് എന്നൊക്കെ ചിന്തിക്കുന്ന ഒരു പ്രാചീന സമൂഹം ഇന്നും നമ്മുടെ നാട്ടിലുണ്ട്. അത്തരം ആളുകൾക്കും അത്തരം ചിന്തകളെ പ്രണയിക്കുന്നവർക്കും ഉള്ള ഒരു മറുപടി തന്നെയാണ് നിത്യയും മകളും എന്ന് എടുത്തുപറയണം. നമ്മുടെ ജീവിതം നമ്മൾ സന്തോഷത്തോടെ ജീവിക്കണം എന്നും മറ്റുള്ളവരെ നമ്മളൊരിക്കലും നോക്കേണ്ട കാര്യമില്ലെന്നും ആണ് ഇവർ പറയാതെ പറഞ്ഞ് തന്നു കൊണ്ടിരിക്കുന്നത്.

Most Popular

To Top