Entertainment

നിത്യ ദാസ് വീണ്ടും വിവാഹിതയായി..! സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായിരുന്നു |Nithya Dhas second marriage details

നിത്യ ദാസ് വീണ്ടും വിവാഹിതയായി..! സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായിരുന്നു |Nithya Dhas second marriage details

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടി തന്നെയാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത നിത്യ പിന്നീട് തിരികെ വരുന്നത് ഇൻസ്റ്റഗ്രാം റീലുകളിലൂടെയാണ്. മകൾക്കൊപ്പം ഉള്ള റീൽ വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെടുകയായിരുന്നു ചെയ്തത്. ഇപ്പോൾ നടിയുടെ പുതിയ വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. വിമാനത്തിൽ വച്ച് പരിചയപ്പെട്ട വിക്കിയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ഇഷ്ടപ്രകാരം ആയിരുന്നില്ല വിവാഹ ചടങ്ങുകൾ നടന്നത് എന്നായിരുന്നു നിത്യ പറഞ്ഞിരുന്നത്.

അവരുടെ രീതിയിലുള്ള വിവാഹമായിരുന്നു നടന്നത്. എന്നാൽ പുടവ കൊടുക്കൽ പോലും ഉണ്ടായിരുന്നില്ല. സിന്ദൂരം പോലും തൊട്ടിട്ടില്ല. സിന്ദൂരം ഇല്ലാത്തതിനാൽ ലിപ്സ്റ്റിക് വെച്ച് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു ചെയ്തത്. താലിയും മംഗല്യസൂത്രയായിരുന്നു. ഇപ്പോൾ സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റെ ആളും എന്ന പരിപാടിയുടെ ജഡ്ജ് ആണ് നിത്യ.. ഈ വേദിയിലേക്ക് ഗ്രാൻഡ്ഫിനാലയുടെ ഭാഗമായി നിത്യയുടെ കുടുംബവും എത്തിയിരുന്നു.

ഭർത്താവും മക്കളും ഒരുമിച്ച് വേദിയിൽ എത്തിയപ്പോഴാണ് നിത്യയുടെ ഒരു ആഗ്രഹത്തെക്കുറിച്ച് സംവിധായകനായ ജോണി ആന്റണി സംസാരിച്ചത്. നിത്യയ്ക്ക് വലിയ ആഗ്രഹമാണ്. കേരള സ്റ്റൈലിൽ ഒരു വിവാഹം നടക്കണം എന്നത് അതുകൊണ്ട് തന്നെ ആ വിവാഹം നടക്കണം എന്നായിരുന്നു ജോണി ആന്റണി പറഞ്ഞിരുന്നത്. നിത്യയുടെ ഒരു വലിയ ആഗ്രഹമാണ് അത് എന്നും ജോണി ആന്റണി കൂട്ടിച്ചേർത്തിരുന്നു ഭർത്താവ് എല്ലാവരുടെയും നിർബന്ധത്തെ തുടർന്ന് നിത്യയെ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. ഈ വേദിയിൽ വച്ച് ഈ നിമിഷങ്ങൾക്ക് സാക്ഷിയായി നിത്യയുടെ മക്കളും ഉണ്ടായിരുന്നു. ഈ ഒരു പ്രമോ വീഡിയോയാണ് ഇപ്പോൾ ചാനൽ പുറത്തു വിട്ടിരിക്കുന്നത്.
Story Highlights: Nithya Dhas second marriage details

നിത്യ ദാസ് വീണ്ടും വിവാഹിതയായി..! സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായിരുന്നു |Nithya Dhas second marriage details
To Top