എനിക്ക് വിവാഹം വേണ്ട..! ജീവിതത്തിൽ ഒരിക്കലും വിവാഹം കഴിക്കില്ല, അതിന്റെ കാരണം ഇതാണ്, തുറന്നുപറഞ്ഞ് നിത്യ മേനോൻ |Nithya Menon says she will never get married in her life, and this is the reason

എനിക്ക് വിവാഹം വേണ്ട..! ജീവിതത്തിൽ ഒരിക്കലും വിവാഹം കഴിക്കില്ല, അതിന്റെ കാരണം ഇതാണ്, തുറന്നുപറഞ്ഞ് നിത്യ മേനോൻ |Nithya Menon says she will never get married in her life, and this is the reason

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നിത്യ മേനോൻ. സിനിമയിലെ ഒഴിച്ചുകൂടാൻ സാധിക്കാത്ത നടിയായി മാറാൻ ഒരുപാട് സമയം ഒന്നും വേണ്ടായിരുന്നു എന്നതാണ് സത്യം. പിന്നീട് മോഹൻലാൽ നായകനായി എത്തിയ ആകാശഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലും താരം തിളങ്ങി. എയ്ഞ്ചൽ ജോൺ, അപൂർവ രാഗം, അൻവർ, ഉറുമി, തൽസമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളുടെ ഭാഗമായി നിത്യ മാറുകയും ചെയ്തു. തമിഴിലും തെലുങ്കിലും ഒക്കെ താരം തിളങ്ങി നിൽക്കുകയും ആണ്. അതേസമയം തനിക്ക് വിവാഹം വേണ്ട എന്ന് തീരുമാനം പരസ്യമായി താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്തു ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഇതിന്റെ കാരണമായി നിത്യ മേനോൻ തുറന്നു പറഞ്ഞിരുന്നത്.

വിവാഹം കഴിക്കണമെന്ന് തനിക്ക് നിർബന്ധമൊന്നുമില്ല എന്നും അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ചു തീർക്കാനുള്ളതല്ല ജീവിതം ജീവിക്കാൻ താല്പര്യമില്ല എന്നുമായിരുന്നു നിത്യ മേനോൻ പറഞ്ഞത്. ശരിക്കും മനസ്സിലാകുന്ന ഒരു പുരുഷനെ ലഭിക്കുകയാണെങ്കിൽ മാത്രമേ വിവാഹ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്തു ജീവിക്കുന്നതിലും നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണ്.

പതിനെട്ടാമത്തെ വയസ്സിൽ തനിക്ക് ഒരാളുമായി പ്രണയം ഉണ്ടായിരുന്നു. അയാളുമായി പൊരുത്തപ്പെടാൻ സാധിക്കില്ല എന്ന് മനസ്സിലായപ്പോൾ ആ ബന്ധം താൻ വേണ്ട എന്ന് വയ്ക്കുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ വളരെയധികം ആരാധകനിരയുള്ള ഒരു താരം ആണ് നിത്യ മേനോൻ. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അവയെല്ലാം തന്നെ വളരെ വേഗം വൈറലായി മാറുകയും ചെയ്യും.Story Highlights: Nithya Menon says she will never get married in her life, and this is the reason