നിവിൻപോളിയുടെ ട്രാൻസ്ഫോർമേഷൻ ചിത്രം വൈറൽ, ഇത് പുതിയ തുടക്കമോ |Nivin Pauly new transformation photo viral

നിവിൻപോളിയുടെ ട്രാൻസ്ഫോർമേഷൻ ചിത്രം വൈറൽ, ഇത് പുതിയ തുടക്കമോ |Nivin Pauly new transformation photo viral

വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു മികച്ച നടനാണ് നിവിൻ പോളി. തന്റെ കഴിവ് കൊണ്ട് നിരവധി ആരാധകരെ എപ്പോഴും സ്വന്തമാക്കി മാറ്റാൻ നിവിന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. എന്നാൽ ഇടക്കാലത്ത് നിവിൻപോളി വലിയതോതിൽ തന്നെ ബോഡി ഷേമിങ് ഏൽക്കേണ്ടതായി വന്നിരുന്നു. ഏറ്റവും അടുത്ത് പുറത്തുവന്ന സാറ്റർഡേ നൈറ്റ്സ് എന്ന ചിത്രത്തിൽ പോലും വലിയ തോതിലുള്ള ബോഡി ഷേമിങ് ആയിരുന്നു നിവിനെ കാത്തിരുന്നത്. നിവിൻ സ്വന്തം ശരീരം ശ്രദ്ധിക്കുന്നില്ലയെന്നും ശരീരം ശ്രദ്ധിക്കാത്തതുകൊണ്ട് സിനിമയിൽ അവസരങ്ങൾ കുറയുന്നു എന്നുള്ള ഒരു വാർത്തയായിരുന്നു.

അല്പം തടിച്ച ലുക്കിലുള്ള നിവിന്റെ ചിത്രങ്ങളും ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ അതിനുവേണ്ടി ശരീരം ശ്രദ്ധിക്കാൻ തയ്യാറാണ് എന്നും അല്ലാത്ത സമയത്ത് തന്റെ പേഴ്സണൽ കാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായത്തിന്റെ ആവശ്യമുണ്ടോന്ന് ഒക്കെ തന്നെ നിവിൻ ചോദിക്കുകയും ചെയ്തിരുന്നു. നിവിന്റെ വാക്കുകൾ ഒക്കെ വളരെ വേഗമായിരുന്നു വൈറലായി മാറിയിരുന്നത്. ഇപ്പോൾ നിവിൻ പോളിയുടെ ഒരു ട്രാൻസ്ഫോർമേഷൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. ആരെയും ഞെട്ടിക്കുന്ന ഒരു അമ്പരപ്പിക്കുന്ന ലുക്കിലാണ് നിവിൻ എത്തിയിരിക്കുന്നത്.

വളരെയധികം വണ്ണമുള്ള ലുക്കിൽ നിന്നും ഒരുപാട് മാറിയ ഒരു ലുക്ക് ആണ് കാണാൻ സാധിക്കുന്നത്. ഒരുപക്ഷേ പുതിയൊരു ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ആയിരിക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്. ഭാവിയിലെ മോഹൻലാൽ എന്ന് ആളുകൾ വിധി എഴുതിയ നിവിൻ പോളി തന്റെ ശരീരം വണ്ണം വെച്ചതിനുശേഷം ആണ് സൈബർ ആക്രമണങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നിരുന്നത്. അതുകൊണ്ടു തന്നെ ഈ ഒരു മാറ്റം നല്ലതിന് ആവട്ടെ എന്നും ഇനിയും മികച്ച ഒരുപാട് ചിത്രങ്ങൾ ലഭിക്കട്ടെ എന്നും ഒക്കെയാണ് പ്രേക്ഷകർ പറയുന്നത്. കാത്തിരിക്കുകയാണ് നിവിൻ പോളി മാജിക്കിന് വേണ്ടി എന്നും പ്രേക്ഷകർ പറയുന്നു.
Story Highlights: Nivin Pauly new transformation photo viral