“കമ്പ്യൂട്ടറിന് മുന്നിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇരുന്നു തീർക്കാനുള്ളതല്ല ജീവിതം എന്ന തോന്നലായിരുന്നു തന്നെ സിനിമയിലേക്ക് എത്തിച്ചത്” – നിവിൻ പോളി |Nivin Pauly talks about his entry into cinema

മലയാളി പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേകമായ ഇഷ്ടമുള്ള നടനാണ് നിവിൻ പോളി. പ്രേമം എന്ന ചിത്രമായിരുന്നു നിവിൻ പോളിക്ക് ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു . സിനിമയിലേക്ക് എത്തിയത് മലർവാടി ക്ലബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. സിനിമയിലേക്ക് തുടക്കം കുറിച്ച് നിവിൻ പോളി പിന്നീട് സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു ചെയ്തത്. ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന നിവിൻ പോളി എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത് എന്നത് എപ്പോഴും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാര്യം തന്നെയാണ്. ഇതിനെക്കുറിച്ച് നിവിൻ പഴയ ഒരു അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്..” എന്റെ ഒപ്പം ജോലി ചെയ്തിരുന്നവരുടെയെല്ലാം പ്രതീക്ഷ മൂന്നുവർഷം അവിടെ നിന്ന് കഴിഞ്ഞാൽ പിന്നീട് ഇന്ത്യയ്ക്ക് പുറത്തു പോകാമെന്ന് ആയിരുന്നു. പിന്നെ മാസംതോറും കിട്ടുന്ന മാന്യമായ ഒരു ശമ്പളം.

പക്ഷേ കമ്പ്യൂട്ടറിന് മുന്നിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇരുന്നു തീർക്കാനുള്ളതല്ല ജീവിതം എന്നത് തോന്നലായിരുന്നു എനിക്ക് ഞാൻ ജോലിയിൽ ഒട്ടും സന്തുഷ്ടനായിരുന്നില്ല. ഒരുപടി കൂടി ഉയരങ്ങളിലേക്ക് എന്നത് ചെറുപ്പം മുതലേയുള്ള എന്റെ സ്വപ്നമാണ്. ഈ ജോലി അല്ല നിനക്ക് എന്ന് എന്റെ ഉള്ളിൽ നിന്ന് ഒരു ഇന്നർ വോയ്സ് തോന്നി. ഇതെല്ലാം അങ്ങനെയാണ് രാജിവെക്കാൻ തീരുമാനിക്കുന്നത്. രാജിവെക്കുമ്പോഴും മനസ്സ് ബ്ലാങ്ക് ആയിരുന്നു. സിനിമയൊക്കെ അന്ന് ഒരുപാട് അകലത്തിലുള്ള കാര്യമല്ലേ. വീടുകളിലേക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ബിസിനസ് ഒക്കെ ഒന്ന് ബാംഗ്ലൂരിൽ പച്ചപിടിച്ചു വരുന്നുണ്ട്. അങ്ങനെ നാട്ടിൽ എന്തെങ്കിലും തുടങ്ങണം എന്നായിരുന്നു പ്ലാൻ ചെയ്തത്.

വീട്ടിലും അത് പ്രശ്നമായിരുന്നു. ബാംഗ്ലൂരിൽ നിന്നും ജോലിയും കളഞ്ഞു നാട്ടിൽ വന്ന് ഫുട്ബോളും കളിച്ചു കൂട്ടുകാർക്കൊപ്പം കറങ്ങി നടക്കുന്നു. എല്ലാവരും നോക്കുന്നത് തന്നെ ഒരു പുച്ഛത്തോടെ. ബന്ധുക്കളുടെ വീട്ടിൽ ഒന്നും പോകാൻ പറ്റില്ല. ഒരുപാട് ആളുകൾ ചോദിച്ചിട്ടുണ്ട് ഒരു പണിയും ചെയ്യാതെ സുഖമായി കഴിയുകയാണല്ലോ എന്ന്. ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ഭാര്യ റിന്നയായിരുന്നു. അന്ന് തങ്ങൾ പ്രണയിക്കുന്ന സമയമാണ്. തങ്ങളുടെ പ്രണയം കോളേജിൽ വെച്ച് തുടങ്ങിയ പ്രണയമാണെന്നും നിവിൻ പോളി പറയുന്നു.Story Highlights: Nivin Pauly talks about his entry into cinema
