Entertainment

ഇതിൽ മൂഡിന്റെ പ്രശ്നമൊന്നുമില്ല..! ഗോപിസുന്ദറിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്മയി.

ഇതിൽ മൂഡിന്റെ പ്രശ്നമൊന്നുമില്ല..! ഗോപിസുന്ദറിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്മയി.

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ചചെയ്തത് ഗോപിസുന്ദറിനെക്കുറിച്ചും അഭയ ഹിരണ്മയിയെക്കുറിച്ചും ആയിരുന്നു.കാരണം ഇരുവരും ഒരുമിച്ച് ഒരു ജീവിതം ആരംഭിക്കുകയും ഒൻപതു വർഷത്തോളം ആ ജീവിതത്തിൽ തുടരുകയും ചെയ്തിരുന്നു. എന്നാൽ ഇവർ വിവാഹിതരായില്ല.9 വർഷം നീണ്ടു നിന്നിരുന്ന ഇവരുടെ ലിവിംഗ് ടുഗതർ അവസാനിപ്പിച്ച് കഴിഞ്ഞദിവസം അമൃത സുരേഷുമായി പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ്.ഇപ്പോൾ ഇതാ ഈ കാര്യത്തിൽ ഒരു പ്രതികരണവും ആയി എത്തിരിക്കുകയാണ് അഭയ ഹിരൺമയി.

ഒമർ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന്റെ റെക്കോർഡിങ്ങിന് വേണ്ടി വരുന്ന സമയത്തായിരുന്നു താരം പ്രതികരിച്ചിരുന്നത്. മാധ്യമങ്ങൾ അഭയയോട് ചോദിച്ചത് അമൃതയെ കുറിച്ചും ഗോപിസുന്ദറിനെ കുറിച്ചും ഒക്കെയായിരുന്നു. നിരവധി കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത്. എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത് എന്നാണ്. ഇതിന് അഭയ പറഞ്ഞ മറുപടി നോ കമന്റ്സ് എന്നായിരുന്നു. ഉടനെ തന്നെ മാധ്യമങ്ങളോട് അഭയ സംസാരിക്കുകയാണ് ചെയ്തത്. ആ കുട്ടി ഇവിടെ റെക്കോർഡിങ്ങിന് വന്നതാണ്. അവളുടെ മൂഡ് കളയാതിരിക്കുക എന്നാണ് ഒമർലുലു പറഞ്ഞത്.

നിമിഷനേരംകൊണ്ട് തന്നെ അഭയ പ്രതികരിച്ചിരുന്നു. ഇതിൽ മൂഡിന്റെ പ്രശ്നമൊന്നുമില്ല. എനിക്ക് പറയാൻ താൽപര്യമില്ല. അതുകൊണ്ടാണ് സംസാരിക്കാത്തത് എന്നാണ് പറഞ്ഞത്. ഉടനെ തന്നെ അടുത്ത മറുപടിയും ഒമർ പറഞ്ഞു. റെക്കോർഡിങ് നടക്കട്ടെ എന്നായിരുന്നു ഒമർലുലു പറഞ്ഞത്. മാധ്യമപ്രവർത്തകർ വിടാൻ ഭാവമില്ലായിരുന്നു. മോശം കമന്റുകൾ ചെയ്യുന്ന ആളുകളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയൂ എന്ന് വീണ്ടും അഭയയോട് ആവശ്യപ്പെടുകയായിരുന്നു ചെയ്തത്. ആ സമയത്ത് അഭയ പറഞ്ഞത് അവരോടെ ഞാൻ എന്ത് പറയാനാണ് സഹോദരാ. എനിക്കറിയില്ല എന്ത് പറയണമെന്ന്.

മോശം കമന്റുകൾ ചെയ്യുന്നവരോട് ഒന്നും പറയാനില്ലേ എന്ന് ചോദിച്ചപ്പോൾ അങ്ങനെയുള്ളവർ കമന്റ് ചെയ്യട്ടെ എന്ന് തന്നെയാണ് താരം പറഞ്ഞത്. ഉടൻ തന്നെ ഒമർലുലു മറുപടിയുമായി എത്തിയിരുന്നു. അവർ കമന്റ് ചെയ്യട്ടെ എങ്കിലല്ലേ നിങ്ങൾക്ക് റീച്ച് കിട്ടു എന്നാണ് പറഞ്ഞത്. അത് സത്യം എന്ന് അഭയ അപ്പോൾ പ്രതികരിച്ചിരുന്നു. അഭയയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഗോപിസുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷമുള്ള അഭയയുടെ ആദ്യത്തെ പ്രതികരണമായിരുന്നു. അതുകൊണ്ടുതന്നെ ഇത് ശ്രദ്ധനേടുന്നുണ്ടായിരുന്നു.

Most Popular

To Top