എല്ലാ പ്രശ്നങ്ങളും അതിജീവിച്ചവർ ജീവിതത്തിൽ ഒരുമിച്ചു. നൂറയും നസറിനും വിവാഹിതരായി..|Noora and Nazarin got married

എല്ലാ പ്രശ്നങ്ങളും അതിജീവിച്ചവർ ജീവിതത്തിൽ ഒരുമിച്ചു. നൂറയും നസറിനും വിവാഹിതരായി..|Noora and Nazarin got married

നീണ്ട കാലത്തെ പ്രണയത്തിന് ഒരു വിരാമം കുറിച്ചിരിക്കുകയാണ് നൂറയും നസ്റിനും. ഇരുവരും ഒരുമിച്ച് ജീവിതത്തിലേക്ക് കടന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഒരുമിച്ച് ജീവിതമാരംഭിച്ച ചിത്രങ്ങൾ പങ്കുവെച്ചത്. ഇവർ ഇപ്പോൾ ഒന്നിച്ചിരിക്കുകയാണ്. ലഹങ്കയിൽ മിന്നിത്തിളങ്ങിയ വിവാഹ ചടങ്ങുകളിൽ അങ്ങോട്ടു മിങ്ങോട്ടും കയ്യിൽ ചുംബനവും കേക്കും ഒക്കെ മുറിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ഇവർ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളെല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്. സമിശ്രമായ കമന്റുകൾ ആണ് ഇവരുടെ ചിത്രങ്ങൾക്ക് വന്നു കൊണ്ടിരിക്കുന്നത്.

ഇവർക്ക് ആശംസയും പിന്തുണയും അറിയിക്കുന്നവരും നിരവധി. ആണ് എന്ന് തന്നെ പറയണം ഏറ്റവും അടുത്ത സുഹൃത്തായ ന്യൂറയ്ക്ക് ഒപ്പം ജീവിക്കാൻ അനുവാദം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത് ഒക്കെ തന്നെ ശ്രദ്ധ നേടിയ കാര്യം ആയിരുന്നു. ഇപ്പോൾ ഇവരുടെ ആഗ്രഹം പോലെ ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയിരിക്കുകയാണ്. കൂടെ താമസിക്കാനെത്തിയ നൂറയെ ബന്ധുക്കൾ പിടിച്ചു കൊണ്ട് പോവുകയായിരുന്നു എന്നും. പിന്നീട് കാണാൻ സാധിച്ചില്ല എന്നായിരുന്നു പരാതി. അതിനുശേഷം ഇവർക്ക് കോടതി ഒരുമിച്ചു ജീവിക്കുവാൻ ഉള്ള അനുമതി നൽകുകയും ചെയ്തിരുന്നു. വലിയൊരു കോളിളക്കം തന്നെയായിരുന്നു ഇത് സൃഷ്ടിച്ചിരുന്നത്.

പലയിടങ്ങളിൽ നിന്നും ഉള്ള എതിർപ്പുകളെ മറികടന്നു കൊണ്ട് തന്നെ ആയിരുന്നു ഇവരുടെ ജീവിതം ആരംഭിക്കുന്നത്. സൗദിയിലെ പ്ലസ് ടു കാലഘട്ടം മുതൽ തന്നെ ഇവരുടെ മനസ്സിൽ പ്രണയം ഉണ്ടായിരുന്നു എന്നാണ് ഇവർ തുറന്നു പറയുന്നത്. ഇത് അറിഞ്ഞ ബന്ധുക്കളാണ് ഇവരെ വേഗത്തിൽ നിന്നും പിന്മാറാൻ വേണ്ടി തീരുമാനിച്ചത്. ഒരു വിധത്തിലും ഇവർ പിന്മാറുന്നില്ല എന്ന് കണ്ട സമയത്ത് വളരെ രൂക്ഷമായ നിലപാടുകളായിരുന്നു ബന്ധുക്കളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത് എന്നും ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ എല്ലാ പ്രശ്നങ്ങളും അതിജീവിച്ചവർ ജീവിതത്തിൽ ഒരുമിച്ചു ചേർന്നിരിക്കുകയാണ്.
Story Highlights: Noora and Nazarin got married