Entertainment

നടി നൂറിന്റെ വിവാഹനിശ്ചയം.! വരനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ.!|Noorin Shareef Engagement images viral

നടി നൂറിന്റെ വിവാഹനിശ്ചയം.! വരനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ.!|Noorin Shareef Engagement images viral

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒമർ ലുലു ഒരുക്കിയ ചിത്രമായിരുന്നു ഒരു അഡാർ ലവ്. ഈ ചിത്രത്തിലൂടെ നിരവധി താരങ്ങളാണ് സിനിമയിലേക്ക് ചുവട് വച്ചത് എന്നതാണ് സത്യം. അതിൽ ശ്രദ്ധ നേടിയ താരം തന്നെയായിരുന്നു നൂറിൻ ഷെരീഫ്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി നൂറിൻ മാറുകയും ചെയ്തിരുന്നു. നിരവധി ആരാധകരെയും വളരെ ചെറിയ സമയം കൊണ്ട് തന്നെ നൂറിൻ സ്വന്തമാക്കി. ഇപ്പോൾ നടി വിവാഹിതയാവാൻ പോവുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. നടൻ കൂടിയായ ഫഹീം സഫറും നൂറിനും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ, വൈറലായി മാറിയിരിക്കുന്നത്.

വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങൾ താരം കാണിക്കുകയും ചെയ്തിരുന്നു. ഫഹീം ആയിട്ടുള്ള പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഒന്നും തന്നെ താരം തുറന്നു പറയുകയും ചെയ്തിരുന്നില്ല. വളരെ ചെറിയ സമയം കൊണ്ടാണ് മലയാള സിനിമയിൽ നൂറിൻ ഷെരീഫ് തന്റേതായ സാന്നിധ്യം ഉറപ്പിച്ചത് എന്നതാണ് സത്യം. ഇപ്പോൾ താരം നായികയായി അഭിനയിക്കുന്ന ചിത്രങ്ങൾ അടക്കം വരാനിരിക്കുകയുമാണ്. താരം വൈകാതെ വിവാഹിതയാകുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഫഹീം സഫറും ആയി ഏറെക്കാലമായി നൂറിൻ അടുപ്പത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ആഘോഷമായി വിവാഹ ചടങ്ങുകൾ നടത്തിയത്. കയ്യിൽ മെഹന്ദി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുടെയും ഒക്കെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നൂറിൻ സ്റ്റോറി ആക്കുകയും ചെയ്തിരുന്നു. ബീച്ചിനോട് ചേർന്നാണ് വിവാഹനിശ്ചയിച്ചടങ്ങുകൾ നടത്തിയിരുന്നത്.

അതിമനോഹരമായ ഒരു തീമായിരുന്നു ഇതിനു വേണ്ടി ഇവർ തിരഞ്ഞെടുത്തിരുന്നത്. ജൂൺ, മധുരം എന്നീ സിനിമകളിൽ ഫഹീം പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും നൂറിനൊപ്പം ചില പൊതു പരിപാടികളിലും കണ്ടിട്ടുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് ഒരു സൂചന പോലും പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല എന്നാണ് ആളുകൾ പറയുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഇരുവരുടെയും വിവാഹാഘോഷ ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Story Highlights: Noorin Shareef Engagement images viral

നടി നൂറിന്റെ വിവാഹനിശ്ചയം.! വരനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ.!|Noorin Shareef Engagement images viral
To Top