Entertainment

10ലക്ഷം അല്ല ഇനി 50 ലക്ഷം വെച്ചാലും ഞാൻ എടുക്കില്ല..! ദിൽഷയ്ക്ക് റോബിനോട് പ്രണയമില്ല.|Not 10 lakhs, but even if you put 50 lakhs, I will not take it..! Dilsha is not in love with Robin|

10ലക്ഷം അല്ല ഇനി 50 ലക്ഷം വെച്ചാലും ഞാൻ എടുക്കില്ല..! ദിൽഷയ്ക്ക് റോബിനോട് പ്രണയമില്ല.|Not 10 lakhs, but even if you put 50 lakhs, I will not take it..! Dilsha is not in love with Robin|

ബിഗ്ബോസ് സീസൺ ഫോറിൽ ഏറ്റവും ശക്തിയായി ഒരു മത്സരാർത്ഥി ആയിരുന്നു ലക്ഷ്മിപ്രിയ. ബിഗ്ബോസ്സ് വീട്ടിൽ ചില സംഭവങ്ങൾ അരങ്ങേറിയില്ല എങ്കിൽ ബിഗ് ബോസ് വീട്ടിൽ വിന്നർ ആകാൻ സാധ്യതയുള്ള ഒരു മത്സരാർത്ഥി കൂടിയായിരുന്നു ലക്ഷ്മിപ്രിയ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇത്രയും ദിവസം നീണ്ടുനിന്ന ബിഗ് ബോസ് ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഒക്കെ സംസാരിക്കുകയാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയ തന്റെ 100 ദിവസത്തെ ബിഗ്ബോസ് ജീവിതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്..

പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തെന്ന് മനസ്സിലാക്കി അല്ല പകരം ഹൗസിനുള്ളിൽ ഞാനായിട്ട് മാത്രം നിൽക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. വിനയ് പറഞ്ഞ കാര്യങ്ങളൊക്കെ അതേപോലെ പ്രേക്ഷകർ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. വിനയ് പറഞ്ഞ വാക്കുകൾ പ്രവർത്തിക്കും ഞാൻ മറുപടി കൊടുത്തില്ലെങ്കിൽ കേരളത്തിലെ പ്രേക്ഷകസമൂഹം ഒരുപക്ഷേ എന്നോട് ചോദിക്കുന്നത് ലക്ഷ്മിപ്രിയ ഇത്ര പവർഫുൾ ആയ ഒരു സ്ത്രീ ആയിട്ടും എന്തുകൊണ്ടാണ് അത്തരത്തിൽ ഒരു കാര്യത്തിൽ പ്രതികരിക്കാതിരുന്നത് എന്നായിരിക്കും. അതുകൊണ്ട് ഞാൻ ചെയ്തതിൽ എനിക്ക് ഒരു കുറ്റബോധവും ഇല്ല. ഞാൻ ചെയ്തതും വിനയ് ചെയ്തതുമായ കാര്യങ്ങൾ കണ്ട് കഴിയുമ്പോൾ എന്റെ ഒപ്പം നിൽക്കാൻ എല്ലാവർക്കും സാധിക്കും.

ഈ സംഭവത്തെക്കുറിച്ച് പിന്നീട് ആലോചിക്കുമ്പോൾ എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പല വഴക്കുകളും ഒരുപക്ഷേ വിചാരിച്ചിരുന്നെങ്കിൽ ഒഴിവാക്കാൻ സാധിക്കുന്നതായിരുന്നു. ഇനിയും എവിടെക്കണ്ടാലും ഞാൻ ജീവിക്കും. ഭക്ഷണമോ വെള്ളമോ ഒന്നുമില്ലെങ്കിലും ഞാൻ ജീവിക്കും. എത്ര കൂടിയ ശത്രുവിന് ഒപ്പം ജീവിക്കും. കൊല്ലാൻ കൊണ്ടു പോവുകയാണെങ്കിൽ മരിക്കുന്നതിന് അല്പം മുൻപുള്ള നിമിഷം വരെ സമാധാനം കണ്ടെത്താൻ ശ്രമിക്കും. എല്ലാ മനുഷ്യർക്കും അത്യാവശ്യം എന്നുപറയുന്നത് മനസ്സമാധാനം ആണ്. മനസ്സമാധാനം ഉണ്ടെങ്കിലേ പോസിറ്റിവിറ്റി ഉണ്ടാക്കാൻ സാധിക്കു. അവസാനനിമിഷം ബിഗ് ബോസ് 10 ലക്ഷം രൂപ വച്ച് നീട്ടുന്നത് എടുക്കാതെ മാറിയത് അതുകൊണ്ടാണ്..

പത്തുലക്ഷം അല്ല ഇനി 50,00000 വെച്ചാലും ഞാൻ എടുക്കില്ല. കാരണം ബിഗ്ബോസ് 100 ദിവസം നിൽക്കുക എന്നത് എന്റെ ലക്ഷ്യമായിരുന്നു. ഒന്നാം സമ്മാനം വാങ്ങുക എന്നതല്ല. നൂറ് ദിവസം പൂർത്തിയാക്കുക എന്നതാണ്. അത് ഞാൻ എല്ലാവർക്കും വാക്കു കൊടുത്തിട്ടാണ് പോയത്. ദിൽഷയും റോബിനുമായുള്ള നല്ലൊരു സുഹൃദ്ബന്ധം ആണ്. അതിൽ പ്രണയത്തിന്റെ അംശമുണ്ടെന്നു തോന്നുന്നില്ല. സൗഹൃദവും പ്രണയവും തമ്മിൽ കൂട്ടി കുഴയ്ക്കാൻ അവൾക്ക് താൽപര്യമില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്. പരസ്പരം മനസ്സിലാക്കിയ മുതിർന്ന വ്യക്തികൾ എന്ന നിലയിൽ അവർ തമ്മിൽ ഇഷ്ടമാണെങ്കിൽ വിവാഹം കഴിക്കട്ടെ. നല്ല പിന്തുണയുമായി ഞാൻ കൂടെയുണ്ട്. അവൻ എന്റെ നല്ലൊരു അനിയനാണ്. സത്യത്തിൽ ദിൽഷയ്ക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ എന്ന് എനിക്ക് അറിയില്ല.പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട് എങ്കിലും അവൾ അതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല.
Story Highlights:Not 10 lakhs, but even if you put 50 lakhs, I will not take it..! Dilsha is not in love with Robin

To Top
$(".comment-click-13978").on("click", function(){ $(".com-click-id-13978").show(); $(".disqus-thread-13978").show(); $(".com-but-13978").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });