Entertainment

ഇനി അവരെ നിയമപരമായി നേരിടും, എല്ലാ തെളിവും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പൊട്ടിതെറിച്ചു അമൃത രംഗത്ത്.|Now I will face them legally, I have kept all the evidence. Amrita suresh talks Cibber attack

ഇനി അവരെ നിയമപരമായി നേരിടും, എല്ലാ തെളിവും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പൊട്ടിതെറിച്ചു അമൃത രംഗത്ത്.|Now I will face them legally, I have kept all the evidence. Amrita suresh talks Cibber attack

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന ഒരു വ്യക്തിയാണ് അമൃതാ സുരേഷ്. അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നവരാണ് ഇവർ. പല സമയത്തും ഇവർക്ക് എതിരെ സൈബർ ആക്രമണങ്ങൾ നടക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും ഇത്തരം സൈബർ ആക്രമണങ്ങളുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്.

മോശം കമന്റുകളുമായി തന്റെ പോസ്റ്റിനു കീഴിൽ വരുന്നവരുടെ കമന്റുകൾ എല്ലാം തന്നെ ശേഖരിക്കുകയാണ് എന്നും, അവരുടെ പ്രൊഫൈലുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അന്വേഷണവും നടപടിയും ആവശ്യമാണെന്നും ഒക്കെയാണ് അമൃത അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിൽ തന്നെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അശ്ലീലം നിറഞ്ഞുനിൽക്കുന്ന കമന്റുകൾ ആണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി ഇത്തരം മെസേജുകൾ നിയമപരമായി നേരിടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രങ്ങൾക്ക് താഴെ വന്ന് കമന്റ് ചെയ്യുന്ന ആളുകളെ പൂർണമായും പോലീസ് ശ്രദ്ധയിൽ ഉൾപ്പെടുത്തുക തന്നെ ചെയ്യും. സൈബർ ആക്രമണങ്ങൾ വർധിച്ചത് കൊണ്ട് തന്നെ, ഇനി മറ്റൊരു മാർഗ്ഗമില്ല എന്നാണ് അമൃത സുരേഷ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അനുജത്തിയായ അഭിരാമി സുരേഷ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് എത്തിയിരുന്നു. വീട്ടിലെ കുഞ്ഞിന് പോലും സൈബർ ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് ഇനി ഇത് സഹിക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ഈയൊരു കാര്യത്തിൽ തീരുമാനമെടുക്കാൻ ഉറച്ചിരിക്കുകയാണ്.

സൈബർ സെല്ലിൽ പരാതി നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.തന്റെ മുഖത്തെ കുറിച്ച് വേറെ പലരും മോശമായി സംസാരിക്കുന്നുണ്ട്. മുഖം ഹനുമാനെ പോലെയാണ് കുരങ്ങനെ പോലെ ആണ് എന്നൊക്കെയാണ് നിരവധി ആളുകൾ പറയുന്നത്. അത് ഒന്നും തനിക്ക് പ്രശ്നമല്ല. പക്ഷേ ചേച്ചിയുടെ മകൾ പാപ്പുവിന്റെ മനസ്സിൽ ഒരുപാട് മാനസിക പ്രയാസങ്ങൾ ഉണ്ട്. അവൾ വളർന്നുവരികയാണ്. ഞാൻ ഹാപ്പി ആണ് എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യുന്നത് എന്താണ് എന്ന് അവൾ ഞങ്ങളോട് ചോദിക്കുന്നുണ്ട് എന്നും പറഞ്ഞിരുന്നു. ഓരോ കമന്റുകളുടേയും സ്ക്രീൻഷോട്ടുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ അമൃത പറയുന്നത്.
Story Highlights: Now I will face them legally, I have kept all the evidence. Amrita suresh talks Cibber attack

ഇനി അവരെ നിയമപരമായി നേരിടും, എല്ലാ തെളിവും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പൊട്ടിതെറിച്ചു അമൃത രംഗത്ത്.|Now I will face them legally, I have kept all the evidence. Amrita suresh talks Cibber attack

Most Popular

To Top