ഇനി മമിതയുടെ തട്ടകം തമിഴ് ആണ്.നടിപ്പിൻ നായകനോട് ഒപ്പം മമിത ഇനി തമിഴിലും.!!

ഒരുപിടി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നായികയാണ് മമിത.

സർവ്വോപരിപാലാക്കാരൻ, ഡാകിനി, കൃഷ്ണൻ, ഡയറി ആൻ, ഇൻറർനാഷണൽ, ലോക്കൽ സ്റ്റോറി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റർസ്, ഓപ്പറേഷൻ ജാവ ഖൊരാ ഖൊരാ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളെല്ലാം താരത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. മലയാളത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച താരത്തിന് ഇപ്പോൾ തമിഴിൽ അവസരം ലഭിച്ചിരിക്കുകയാണ്.

നടിപ്പിൻ നായകൻ സൂര്യ നായകനായെത്തുന്ന ചിത്രത്തിലേക്കാണ് മമിതയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.. D4 എന്റർടൈനർ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനായ ബാല ആണ്. പൂജ ചടങ്ങുകളോടെ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായിക വേഷം ചെയ്യുന്ന ചിത്രത്തിൽ കൃതിയും അഭിനയിക്കുന്നുണ്ട്. ജിവി പ്രകാശ് കുമാർ സിനിമയ്ക്ക് സംഗീതം ഒരുക്കുന്നു.

ചിത്രത്തിൽ ഒരു ബുദ്ധി ഇല്ലാത്ത കഥാപാത്രത്തെ ആയിരിക്കും സൂര്യ അഭിനയിക്കുന്നത് എന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. സൂര്യ ബാല കൂട്ടുകെട്ടിൽ വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രം കന്യാകുമാരിയിൽ ആണ് ചിത്രീകരണമാരംഭിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. സൂര്യയും ജ്യോതികയും ഒരുമിച്ച് സ്ക്രീനിലെത്തുന്നത് ആരാധകർക്ക് വലിയ സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത തന്നെയാണ്.

Leave a Comment

Your email address will not be published.

Scroll to Top