ഇപ്പോൾ റോബിൻ ആണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ട്. ചിലർ വരുമ്പോൾ ചരിത്രം വഴി മാറും.|Now Robin is Jasmine’s new best friend.|

ഇപ്പോൾ റോബിൻ ആണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ട്. ചിലർ വരുമ്പോൾ ചരിത്രം വഴി മാറും.|Now Robin is Jasmine’s new best friend.|

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഓരോ മത്സരാർത്ഥികളും അവരുടെ കഴിവിന്റെ പരമാവധി മത്സരത്തിൽ തങ്ങളുടെ പ്രകടനം മികച്ചതാക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ട് വ്യക്തികൾ എന്ന് പറയുന്നത് റോബിനും ജാസ്മിനും ആണ്. പരിപാടിയിൽ നിലനിൽക്കുകയായിരുന്നുവെങ്കിൽ ഫൈനൽ വരെ എത്താൻ സാധ്യതയുള്ള രണ്ട് മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും.

അത്രത്തോളം സ്വീകാര്യത ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. പരിപാടിയിൽ വന്ന ദിവസം മുതൽതന്നെ ഇവർ ബത്തശത്രുക്കളെപ്പോലെ ആയിരുന്നു. എന്നാൽ ഇപ്പോൾ പിണക്കം ഒക്കെ മറന്ന് ഇരുവരും ഒരുമിച്ച കുറച്ചു വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഇവരുടെ ഫാൻസ് പേജുകൾ പോലും പലപ്പോഴും തമ്മിൽ കോർക്കാറുണ്ടായിരുന്നു. ഇപ്പോൾ റോബിനും ജാസ്മിനും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിരിക്കുകയാണ് എന്നാണ് അറിയുന്നത്. റോബിനെ കാണുവാൻ വേണ്ടി നിമിഷയും ജാസ്മിനും നേരിട്ട് എത്തുകയായിരുന്നു ചെയ്തത്..

കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ആരാധകരെ ഞെട്ടിച്ചുകൊണ്ട് റോബിന് ഒപ്പമുള്ള ഒരു വീഡിയോയാണ് ജാസ്മിൻ പങ്കുവച്ചിരിക്കുന്നത്.. രണ്ടുപേരും വളരെ സ്നേഹത്തോടെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയിൽ ജാസ്മിനെ ചേർത്ത് പിടിച്ചിരിക്കുന്ന റോബിനെ ആണ് കാണാൻ സാധിക്കുന്നത്. രസകരമായ ജാസ്മിന് റോബിൻ എന്നേ കൊല്ലുന്ന സുഹൃത്തുക്കളെ എന്ന് നിലവിളിക്കുകയും ചെയ്യുന്നുണ്ട്. പൊട്ടിച്ചിരിച്ചുകൊണ്ട് ഫിസിക്കല് അസോൾട്ട് ബിഗ് ബോസ് എന്ന് നിമിഷയും വിളിച്ചു പറയുന്നു. ഈ വീഡിയോ റോബിനും നിമിഷയും പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ റോബിൻ ഒപ്പമുള്ള മറ്റൊരു വീഡിയോ കൂടി നിമിഷ പങ്കു വച്ചിട്ടുണ്ടായിരുന്നു.

മറ്റൊരു ബിഗ്‌ബോസ് മത്സരാർത്ഥി ആയ നവീൻ അറക്കലിനെയും ഈ വീഡിയോയിൽ കാണുന്നുണ്ട്.ഇവരെല്ലാവരും എത്തിയിരിക്കുന്നത് ഏഷ്യാനെറ്റ് സ്റ്റാർട്ട് മ്യൂസിക്കിൽ ആണോ എന്ന സംശയമാണ് ആരാധകർ കമന്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടി വീണ്ടും തുടങ്ങുന്നു എന്ന അറിയിപ്പ് വന്നത്. അതുകൊണ്ടുതന്നെ ഇവർ എത്തിയിരിക്കുന്നത് ഒരുപക്ഷേ ഒരു പരിപാടിക്ക് വേണ്ടി ആയിരിക്കുമെന്ന് ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ റോബിൻ ആണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ട് എന്നാണ് നിമിഷ പറയുന്നത്.
Story Highlights:Now Robin is Jasmine’s new best friend.