ഇപ്പോൾ വിജയ് സിനിമകളെക്കാൾ വെയിറ്റ് ചെയ്തിരിക്കുന്നത് ആ സിനിമകളുടെ ഓഡിയോ ലോഞ്ചിന് വേണ്ടിയാണ്. |Now the wait is more than Vijay movies for the audio launch of those movies

ഇപ്പോൾ വിജയ് സിനിമകളെക്കാൾ വെയിറ്റ് ചെയ്തിരിക്കുന്നത് ആ സിനിമകളുടെ ഓഡിയോ ലോഞ്ചിന് വേണ്ടിയാണ്. |Now the wait is more than Vijay movies for the audio launch of those movies

ഇളയദളപതി വിജയ് എന്നു പറഞ്ഞാൽ അത് മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരു പ്രത്യേക വികാരം തന്നെയാണ്. വിജയുടെ മാസ്സ് ചിത്രങ്ങൾ ആരാധിച്ചിരുന്ന ഒരു തലമുറ ഇന്നുണ്ട് എന്നാൽ അതിനു മുൻപ് ഫീൽഗുഡ് ചിത്രങ്ങളിൽ നിറഞ്ഞു നിന്ന ഒരു വ്യക്തി കൂടിയായിരുന്നു വിജയ്. വിജയുടെ 90കളിലെയും മറ്റും സിനിമകൾക്ക് അത്രത്തോളം മനോഹാരിത ഉണ്ടായിരുന്നു എന്നതാണ് സത്യം. പ്രേക്ഷകരെല്ലാം ഏറ്റെടുക്കുകയായിരുന്നു ഈ ചിത്രങ്ങൾ ഒരു ചോക്ലേറ്റ് നായകനിൽ നിന്നും വളരെ പെട്ടെന്ന് തന്നെ മാസ് ചിത്രങ്ങളുടെ അമരക്കാരൻ ആയി വിജയ് മാറുകയും ചെയ്തിരുന്നു. അവിടെ മുതലാണ് കുറച്ചെങ്കിലും വിജയിക്ക് ഹേറ്റേർസ് ഉണ്ടായി തുടങ്ങുന്നത്.

എങ്കിലും വിജയിയുടെ ഇപ്പോഴത്തെ പ്രസംഗങ്ങൾ ഒക്കെ വളരെയധികം ശ്രദ്ധ നേടാറുണ്ട്. വേദികളിലും വിജയ് പറയുന്ന വാക്കുകൾ പോസിറ്റിവിറ്റി വാരി വിതറുകയാണ് ഓരോ പരിപാടിയിലും എന്നാണ് പ്രേക്ഷകർ പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകളെക്കാൾ കൂടുതൽ ഇപ്പോൾ കാത്തിരിക്കുന്നത്, ഈ ഓഡിയോ ലോഞ്ചിന് വേണ്ടിയാണ് എന്നും ആരാധകർ പറയുന്നു. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സിനി ഫയൽ എന്ന ഒരു സിനിമ ഗ്രൂപ്പിൽ വൈറലായി മാറിയിരിക്കുന്നത്. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

മിതമായി സംസാരിച്ചിരുന്ന ഇളയദളപതിയിൽ നിന്നും സ്റ്റേജിൽ കയറിക്കഴിഞ്ഞാൽ അവിടെയുള്ള കൊച്ചു കുഞ്ഞിനെവരെ തന്റെ സംസാരശൈലിയും ശരീരഭാഷയും കൊണ്ട് കയ്യിലെടുക്കുന്ന ദളപതിയിലേക്കുള്ള മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. ആരാധകരുടെ ആർപ്പ് വിളികളിലും, കൂടെ വർക്ക് ചെയ്യുന്ന മനുഷ്യരുടെ നല്ല വാക്കുകളിലും ഇമോഷണലാവുമ്പോഴും, ഞാൻ അത്രയും സ്നേഹിക്കപ്പെടുന്നു എന്നു മനസിലാക്കുന്ന വേളയിലും അയാളുടെ മുഖത്ത് മിന്നി മറയുന്ന ഒരുതരം സങ്കടവും സന്തോഷവും ഇടകലരുന്ന നിഷ്കളങ്കമായ ചിരിയുണ്ട്. നന്നായി സംസാരിക്കുക, നല്ലൊരു കേൾവിക്കാരനാവുക.. അതൊരു നല്ല ക്വാളിറ്റിയാണ്. ഇപ്പോൾ വിജയ് സിനിമകളെക്കാൾ വെയിറ്റ് ചെയ്തിരിക്കുന്നത് ആ സിനിമകളുടെ ഓഡിയോ ലോഞ്ചിന് വേണ്ടിയാണ്.
എന്തൊരു പോസിറ്റിവിറ്റിയാണ് ഈ മനുഷ്യനിൽ.
Story Highlights: Now the wait is more than Vijay movies for the audio launch of those movies.