ഇനി നീ പോയി കുറച്ച് ലോകം കാണൂ ഞാനും കാണട്ടെ, ഇങ്ങനെ പറഞ്ഞാണ് ഭർത്താവ് താനുമായി വിവാഹമോചനം നേടിയത്, തുറന്നു പറഞ്ഞു ലെന|Now you go and see the world and I will also see, thus the husband divorced himself,

ഇനി നീ പോയി കുറച്ച് ലോകം കാണൂ ഞാനും കാണട്ടെ, ഇങ്ങനെ പറഞ്ഞാണ് ഭർത്താവ് താനുമായി വിവാഹമോചനം നേടിയത്, തുറന്നു പറഞ്ഞു ലെന|Now you go and see the world and I will also see, thus the husband divorced himself,

രണ്ടര പതിറ്റാണ്ടായി അഭിനയിലോകത്ത് സജീവ സാന്നിധ്യമാണ് ലെന. ജയരാജ് ഒരുക്കിയ സ്നേഹം എന്ന ചിത്രത്തിലൂടെ ആയിരുന്നു ലെന അഭിനയിലോകത്തേക്ക് എത്തുന്നത്. സിനിമയ്ക്ക് അപ്പുറം സീരിയലിലൂടെയും തന്റെ കഴിവ് താരം തെളിയിച്ചിട്ടുണ്ട് താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ലെനയുടെ പ്രകടനം താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു മാറ്റം തന്നെയാണ് ഉണ്ടാക്കിയെടുത്തത്. മലയാളവും കടന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ അഭിനയിക്കാൻ ലെനയ്ക്ക് സാധിച്ചിട്ടുണ്ട്. സഹനായിക വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്.

തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് വളരെയധികം മികച്ചതാക്കുവാനുള്ള ഒരു കഴിവ് ലെനയ്ക്ക് ഉണ്ട് എന്നതാണ് സത്യം. ഇപ്പോൾ ലെന പ്രധാന വേഷത്തിൽ എത്തുന്ന എന്നാലും എന്റെ അളിയാ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒക്കെ താരം മനസ്സ് തുറക്കുന്നതാണ് ശ്രദ്ധ നേടുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു എന്നാണ് പറയുന്നത് ആ ഫ്രണ്ടിനെ തന്നെയായിരുന്നു താൻ വിവാഹം കഴിച്ചിരുന്നതും. തുടർന്ന് വിവാഹശേഷം തങ്ങൾ കുറച്ചുനാൾ ഒരുമിച്ച് ജീവിച്ചു. ആറാം ക്ലാസ് മുതൽ നീ എന്റെ മുഖവും ഞാൻ നിന്നെ മുഖവുമാണ് കാണുന്നത് ഇനി നീ പോയി കുറച്ച് ലോകം കാണൂ ഞാനും കാണട്ടെ എന്നായിരുന്നു ഒരിക്കൽ ഭർത്താവിനോട് പറഞ്ഞത്.

തുടർന്ന് ഞങ്ങൾ വിവാഹമോചനം നേടുകയായിരുന്നു. വിവാഹബന്ധം നിയമപരമായി തന്നെ അവസാനിച്ചു. ഇത്രയും ഫ്രണ്ട്ലി ആയിട്ടുള്ള ഒരു വിവാഹമോചനം ആർക്കും ലഭിച്ചിട്ടുണ്ടാവില്ല. ഞങ്ങൾ ശരിക്കും സൗഹൃദത്തിലാണ് പിരിഞ്ഞത്. ഞങ്ങൾ കോടതിയിൽ ഒന്നിച്ചാണ് പോയത്. അവിടെ ഒന്നിച്ച് ഒപ്പിട്ടു കൊടുക്കണമല്ലോ. ആ സമയത്തിൽ അകത്ത് കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കുകളും ബഹളങ്ങളും ഒക്കെ തന്നെ നടന്നുകൊണ്ടിരുന്നു എന്നും ലെന ഓർമിക്കുന്നുണ്ട്. അവർ വഴക്കുകൾ നടത്തുമ്പോൾ ഞങ്ങൾ കാന്റീനിലേക്ക് പോയി.പിന്നെ ഞങ്ങളെ വിളിക്കാൻ വന്ന ആൾ കാണുന്നത് ഞങ്ങൾ ഒരു ഗുലാബ് ജാം മുറിച്ച് കഴിക്കുന്നതാണ്.
Story Highlights: Now you go and see the world and I will also see, thus the husband divorced himself,