താന്ത്രിക് മാണിക്യൻ, ‘ഗാവ് കാ രക്ഷക്’; . ഇനി ഹിന്ദി ബോക്സ്ഓഫിസിൽ ചരിത്രം;ഒടിയൻ ട്രൈലെർ കാണാം

2018 ഇൽ പുറത്തിറങ്ങിയ മോഹൻലാലിൻറെ പ്രധാനപ്പെട്ട ഒരു ചിത്രമായിരുന്നു ഒടിയൻ. ചിത്രം താരത്തിന്റെ കരിയറിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതായിരുന്നു.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം വലിയ തോതിൽ തന്നെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ചിത്രത്തിന് വേണ്ടി ഒരു പ്രത്യേക സർജറിക്ക് പോലും മോഹൻലാൽ വിധേയയായിരുന്നു. ഇപ്പോൾ ചിത്രം ഹിന്ദി പരിഭാഷയിൽ ഒരുങ്ങുകയാണെന്നാണ് അറിയാൻ സാധിക്കുന്നത്. ഏപ്രിൽ 23നാണ് ഒടിയൻ ഹിന്ദി പരിഭാഷ പുറത്തിറങ്ങുന്ന ചിത്രത്തിന് ഹിന്ദി ഭാഷയിൽ ഉള്ള ട്രെയിലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രം വടക്കൻ കേരളത്തിൽ മാത്രം കേട്ടിട്ടുള്ള ഒടിയൻ എന്ന സങ്കല്പത്തിനെ ആധാരമാക്കി ഒരുങ്ങിയതാണ്. ഈ പ്രമേയം വളരെപ്പെട്ടെന്നുതന്നെ സ്വീകാര്യത നേടിയിരുന്നു. മോഹൻലാലിനെ കൂടാതെ പ്രകാശ് രാജ് മഞ്ജുവാരിയർ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അനശ്വരമാക്കിയിരുന്നത്.

ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെ മോഹൻലാൽ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 14 ഡിസംബർ 2018 ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ആദ്യ 14 ദിവസം കൊണ്ട് തന്നെ 54 കോടി ക്ലബ്ബിൽ ഇടം നേടി. മലയാളത്തിലെ ഏറ്റവും മികച്ച എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം എന്ന ലിസ്റ്റിൽ ഒടിയൻ ഇടംപിടിച്ചിരുന്നു.

ഉത്തർപ്രദേശിലെ വാരണാസിയിൽ ആയിരുന്നു ഒടിയൻ എന്ന ചിത്രത്തിലെ ചിത്രീകരണങ്ങൾ എല്ലാ പുരോഗമിച്ചത്. ഇത്‌ ഒരു ഫാന്റസി രീതിയിൽ വരുന്ന ചിത്രമായിരുന്നു. അതുകൊണ്ടുതന്നെ ആളുകളെല്ലാം അത് സ്വീകരിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഹിന്ദി ഭാഗത്തിനു വലിയ രീതിയിൽ തന്നെ സ്വീകാര്യത ഉണ്ടാകുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top