ബ്രോ ഡാഡിയിലെ ഫ്രഷ് കോമഡികൾ കമൻറ് ചെയ്യൂ, ബ്രോഡാഡിക്ക് വിമർശനം ആയി ഒമർ ലുലു.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രം ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിഗ് നടത്തിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ അച്ഛൻ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തെപ്പറ്റി വലിയതോതിൽ തന്നെ മികച്ച പ്രതികരണങ്ങളും വിമർശനങ്ങളും വരുന്നുണ്ട്..

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ഇത്രത്തോളം ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത് എന്നായിരുന്നു ആളുകൾ പറഞ്ഞത്.. അതു പോലെ ഒരു ചിത്രം സംവിധാനം ചെയ്ത സംവിധായകനിൽ നിന്നും ഇത്തരമൊരു അനുഭവം ആയിരുന്നില്ല ആഗ്രഹിച്ചത് എന്ന് പറഞ്ഞ് പ്രേക്ഷകർ നിരവധിയാണ്.. ഇപ്പോൾ പൃഥ്വിരാജിനെ അല്ലെങ്കിൽ സിനിമയെ വിമർശിച്ചു എന്ന രീതിയിൽ ഒരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർലുലു. താങ്ക്സ് പൃഥ്വിരാജ് സുകുമാരൻ ബ്രോഡാഡി ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു പോയേനെ.

ഒമർലുലു പറഞ്ഞിരിക്കുന്നത്. രാജുവേട്ടനൊട് ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും..ഒറ്റപ്പെട്ടു പോയ എന്നെ കൂടെ നിന്ന് സംരക്ഷിച്ച് എൻറെ പങ്കാളിയാണ് രാജുവേട്ടൻ. ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു ഒമർലുലു കമൻറ് ചെയ്തത്.. കമൻറ് അദ്ദേഹം മെൻഷൻ ചെയ്തു ഒരു വാക്കും ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. ബ്രോഡാഡിയിലെ ഫ്രഷ് കൊമഡി കമൻറ് ചെയ്യുക. എന്നായായിരുന്നു അദ്ദേഹം പറഞ്ഞത്. അതോടൊപ്പം തന്നെ ചിത്രത്തിന് ലഭിച്ച ഒരു കമൻറ്
സ്ക്രീൻഷോട്ട് പങ്കുവച്ചിരുന്നു..

തൻറെ പടത്തിൽ ഉള്ളത് കേട്ടാലറയ്ക്കുന്ന പഴഞ്ചൻ കമ്പി ജോക്സ് ആണ് അതിൽ അങ്ങനെയല്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരാൾ ഇതിന് താഴെ കമൻറ് ഇട്ടത്. അതിന് മറുപടിയും അതുപോലെ തന്നെ ഇട്ടിട്ടുണ്ട് ഒമർ ലുലു. ബ്രോ ഡാഡിയിലെ ഫ്രഷ് കോമഡികൾ കമൻറ് ചെയ്യൂ എന്ന് പറഞ്ഞുകൊണ്ട്. കമൻറ് താഴെ നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.. എന്നാൽ ഒമർ ലുലുവിനെ വിമർശിച്ചു കൊണ്ടും ആളുകൾ എത്തുന്നുണ്ട്.. വലിയതോതിൽ തന്നെ ശ്രദ്ധ നേടുന്നുണ്ട് ഒമർലുലുവിൻറെ ഈ ഒരു പോസ്റ്റ്.

Leave a Comment

Your email address will not be published.

Scroll to Top